»   » തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസവിക്കണം എന്ന് സന്ധ്യയ്ക്ക് നിര്‍ബന്ധം

തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസവിക്കണം എന്ന് സന്ധ്യയ്ക്ക് നിര്‍ബന്ധം

Posted By: Rohini
Subscribe to Filmibeat Malayalam

ജനനവും മരണവും എന്നാണ് സംഭവിയ്ക്കുകയെന്ന് കൃത്യമായ ഡേറ്റ് പറയാന്‍ നമുക്ക് കഴിയില്ല. ഇന്ന ദിവസം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം. എന്നാല്‍ നടി കാതല്‍ സന്ധ്യയ്ക്ക് തന്റെ പിറന്നാള്‍ ദിവസം തന്നെ കുഞ്ഞിനെ പ്രസവിക്കണം എന്ന് മോഹം.

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയ്ക്ക്

സെപ്റ്റംബര്‍ 26 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ പ്രസവിക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം. അതിന് വേണ്ടി സിസേറിയന്‍ നടത്താനും നടി തയ്യാറാണത്രെ.

സെപ്റ്റംബര്‍ 26 ന് തന്നെ പ്രസവിക്കണം

സെപ്റ്റംബര്‍ 26 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ പ്രസവിക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം.

സിസേറിയന് തയ്യാറാണ്, ഡോക്ടറോട് സംസാരിച്ചു

സെപ്റ്റംബര്‍ 26 ന് തന്നെ പ്രസവിക്കുന്നതിനായി സിസേറിയന്‍ നടത്താനും നടി തയ്യാറാണ്. ഇക്കാര്യം ഡോക്ടറോട് സംസാരിച്ചിട്ടുണ്ട്. മോഹം നടക്കാനുള്ള പ്രാര്‍ത്ഥനയിലാണ് നടി

ചെന്നൈ പ്രളയത്തിനിടെ വിവാഹം

ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയും ഐടി ബിസിനസ് സ്ഥാപന ഉടമയുമായ വെങ്കിട് ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ആര്‍ഭാടമായി നടത്താനുദ്ദേശിച്ച കല്യാണം പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരുന്നു വിവാഹം

സന്ധ്യ കാതല്‍ സന്ധ്യയായത്

കൊച്ചിക്കാരിയായ സന്ധ്യ, കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ 2004 ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിന് തന്നെ തമിഴ് നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള സ്‌പെഷ്യല്‍ പുരസ്‌കാരം നേടി. അങ്ങനെ വെറും സന്ധ്യ കാതല്‍ സന്ധ്യയായി. അതോടെ തമിഴില്‍ മലയാളത്തിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു തുടങ്ങി.

English summary
Sandhya wants to birth baby on her birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam