»   » സിനിമയിലും ഒരു കൈ നോക്കാന്‍ സാനിയ മിര്‍സ

സിനിമയിലും ഒരു കൈ നോക്കാന്‍ സാനിയ മിര്‍സ

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഗ്ലാമര്‍ ഗേള്‍ എന്ന് കേട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും പറയും, സാനിയ മിര്‍സ എന്ന്. കളിക്കാരിയായും വിവാദനായികയായും അത്രയധികം ആളുകളെ ആകര്‍ഷിച്ച പേരാണ് ഈ ഹൈദരാബാദുകാരിയുടേത്. പാക് ക്രിക്കറ്ററായ ഷോയിബ് മാലികിനെ വിവാഹം ചെയ്തുപോയിട്ടും സാനിയയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് കുറവില്ല.

ഈ പിന്തുണ തന്നെയാണ് ഇപ്പോള്‍ സാനിയയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനത്തിനും കാരണമാകുന്നത്. അഭിനയം എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട കേട്ടോ, ജ്വാല ഗുട്ടയെപ്പോലെ ഐറ്റം ഡാന്‍സാടാനൊന്നുമല്ല സാനിയ വരുന്നത്. സംഗതി അല്‍പം സാമൂഹ്യപ്രവര്‍ത്തനമാണ്. സ്ത്രീപീഡനങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സാനിയ നടിയാകുന്നത്.

sania-mirza

ഹൈദരാബാദ് പോലീസിന്റെ കൂടി സഹകരണത്തോടെയാണ് സാനിയയുടെ കന്നിച്ചിത്രം പൂര്‍ത്തിയാകുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം സാനിയ നായികയാകുന്ന ഹ്രസ്വചിത്രം പൂര്‍ത്തിയാകും എന്ന് പോലീസ് കമ്മീഷണര്‍ സി വി ആനന്ദ് പറഞ്ഞു. ചിത്രത്തില്‍ സാനിയയുടെ വേഷത്തെക്കുറിച്ച് ഇപ്പോള്‍ അധികം വിവരിക്കാനാവില്ല എന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍.

സ്ത്രീപീഡനത്തിന് എതിരെ, പ്രത്യേകിച്ച് ഐ ടി രംഗത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ വിഷയം. ഗ്രാഫിക്‌സും ഭാവാഭിനയവും ഒരുമിച്ച് ചേരുന്നതാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്. ഹൈദരാബാദിലെ ഐ ടി പ്രൊഫഷണലുകള്‍ തന്നെയാണ് ചിത്രത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും. ഐ ടി കമ്പനികള്‍, തീയറ്ററുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

English summary
Tennis sensation Sania Mirza is all set to don a new avatar to boost morale of women, particularly IT professionals in Hyderabad.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam