»   » സഞ്ജന വീണ്ടും മലയാളത്തിലേക്ക്

സഞ്ജന വീണ്ടും മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Sanjjana
കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സാന്‍ഡല്‍ വുഡിന്റെ പ്രിയ നായിക സഞ്ജന മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. അനൂപ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സഞ്ജന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനന്തിരവന്‍ മഖ്ബൂല്‍ സല്‍മാന്‍ ആണ് നായകന്‍.

റിച്ച് ഫേമസ് എന്നാണ് ചിത്രത്തതിന്റെ പേര്. മലയാളത്തിലും തമിഴിലും കന്നടത്തിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യാനാണ് തീരുമാനം. മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്ക് മൊപ്പം ആകെ രണ്ട് മലയാള ചിത്രങ്ങളിലാണ് സഞ്ജന അഭിനയിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാസനോവയില്‍ സഞ്ജന അഭിനയിച്ചു.

അതിനുശേഷം മലയാളത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം പുറത്തിറങ്ങിയതും 2012 ല്‍ ആയിരുന്നു. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചന ഗല്‍റാണി എന്ന സഞ്ജന ആദ്യമായി അഭിനയിക്കുന്നതും കന്നട ചിത്രത്തിലായിരുന്നു.

2006ല്‍ പുറത്തിറങ്ങിയ ഗന്ധ ഹെന്ദാദി എന്ന ചിത്രമായിരുന്നു സഞ്ജന അഭിനയിച്ച ആദ്യചിത്രം . എന്നാല്‍ അതേ വര്‍ഷം തന്നെ സഞ്ജന അഭിനയിച്ച തമിഴ് ചിത്രമായ ഒരു കാതല്‍ സെയ് വേര്‍ ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം ബോക്‌സോഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ല. കന്നടത്തിലും തെലുങ്കിലുമായി സഞ്ജന നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഒരു ന്യൂ ഏജ് സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് സഞ്ജന.

English summary
Sanjjanaa has signed up for a film called Rich N Famous, opposite 
 
 Maqbool Salman, Mammootty's nephew, which will be directed by 
 
 Anoop Nair.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam