Just In
- 15 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 59 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശസ്ത്രക്രിയ കഴിഞ്ഞു! കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സഞ്ജന ഗല്‍റാണി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
തെന്നിന്ത്യന്‍ പ്രേക്ഷകര്ക്ക്് ഏറെ സുപരിചിതരായ താരസഹോദരങ്ങളാണ് നിക്കി ഗില്‍റാണിയും സഹോദരി സഞ്്ജനയും. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വരവറിയിച്ചിട്ടുള്ള ഇവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി അവതരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇരുവരും തെളിയിച്ചിരുന്നു. നിക്കി ഗില്റാണിയെപ്പോലെ മലയാളത്തില്‍ അത്ര സജീവമല്ല സഞ്ജന. കഡന്നയാണ് ഈ താരത്തിന്റെ തട്ടകം. മോഹന്‍ലാല്‍ നായകനായെത്തിയ കാസനോവയില്‍ സഞ്ജനയും അഭിനയിച്ചിരുന്നു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അടുത്തിടെ സഞ്ജന വ്യക്തമാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നാണ് വെള്ളിത്തിരയില്‍ നിന്നും ഇടവേളെടുക്കുന്നതെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്.
തന്റെ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണെന്നും സഞ്ജന നേരത്തെ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞുവെന്നും വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തീരുമാനത്തിലാണ് താനെന്നും വ്യക്തമാക്കി സഞ്ജന രംഗത്തെത്തിയിട്ടുണ്ട്. അണ്ഡാശയമുഴ നീക്കം ചെയ്തുവെന്നും എല്ലാ സ്ത്രീകളും ആരോഗ്യപരിശോധനകള്‍ നടത്തണമെന്നും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ ചിത്രങ്ങളും താരം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശ്വാസവാക്കുകളുമായി എത്തിയിട്ടുള്ളത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും സിനിമയിലെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ദണ്ഡപാല 2 എന്ന സിനിമയില്‍ നഗ്നരംഗത്തില്‍ അഭിനയിച്ചതിനെച്ചൊല്ലി താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സിനിമയില്‍ ഇവല്ലാത്ത ആ രംഗം ഓണ്‍ലൈനിലൂടെ പ്രചരിച്ചിരുന്നു. അത്തരം ഒരു രംഗത്തില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു അന്ന് സഞ്ജന ചോദിച്ചത്. ഗ്ലാമറസ് പ്രദര്‍ശനത്തിന്റെ പേരിലും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സഞ്ജനയുടെ ട്വീറ്റ് കാണാം.
Went through a surgery removal of 550ml of ovariandermoid living inside my ovaries 1month ago that’s why I was lying so low,its v important for woman to do their mammogram,ovaries & uterus chq,now I’m back with a bang,catch me training dance aero after 2months on my fb @11.15am👍 pic.twitter.com/AWRz3LkJao
— Sanjjanaa galrani❤️ (@sanjjanagalrani) December 18, 2018