twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്വാസതടസ്സം, സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കോവിഡ് അല്ല!

    |

    ബോളിവുഡ് താരം സഞ്ജയ് ദത്ത് ആശുപത്രിയില്‍. നെഞ്ചുവേദനയെയും ശ്വാസ തടസ്സത്തെയും തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് സഞ്ജയ് ദത്തിനെ പ്രവേശിപ്പിച്ചതെന്നും, എന്നാല്‍ സ്ഥിതി ഗുരുതരമല്ല എന്നും നടനെ ചികിത്സിച്ച ഡോക്ടര്‍ വിശദീകരിച്ചു.

    ശ്വാസതടസ്സം, സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കോവിഡ് അല്ല!!

    ഇക്കഴിഞ്ഞ ജൂലൈ 29 നാണ് സഞ്ജയ് ദത്ത് തന്റെ അറുപത്തി ഒന്നാം ജന്മദിനം ആഘോഷിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ചെറിയ തോതില്‍ ശ്വാസ തടസ്സവും നെഞ്ചു വേദനയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടനെ സഞ്ജയ് ദത്തിനെ കൊവിഡ് 19 ധ്രുത പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധന ഫലത്തില്‍ നടന് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത ഒട്ടും തന്നെയില്ല എന്ന് ഡോക്ടര്‍മാരുടെ വൃത്തം വ്യക്തമാക്കി.

    നോണ്‍ - കോവിഡ് വാര്‍ഡിലാണ് സഞ്ജയ് ദത്തിനെ കിടത്തിയിരിയ്ക്കുന്നത്. എന്ത് കൊണ്ടാണ് നെഞ്ചുവേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടത് എന്നതിനെ കുറിച്ചുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. രവിശങ്കര്‍ പറഞ്ഞു. ഞായറാഴ്ച തന്നെ നടനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സാധ്യതകളുണ്ടത്രെ.

    താന്‍ സുരക്ഷിതനാണെന്ന് ട്വിറ്ററിലൂടെ സഞ്ജയ് ദത്തും ആരാധകരെ അറിയിച്ചു. നിലിവില്‍ ഞാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫുകളുടെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി- എന്ന് ദത്ത് ട്വിറ്ററിലെഴുതി.

    മുംബൈയിലെ വസതിയില്‍ സഞ്ജയ് ദത്ത് ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യയും മക്കളും വിദേശത്താണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ വരാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന് സഡക് 2 എന്ന ചിത്രത്തിലാണ് സഞ്ജയ് ദത്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ചിത്രം ആഗസ്റ്റ് 28 ന് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. സഞ്ജയ് ദത്ത് തന്നെ നായകനായി എത്തിയ സഡക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

    English summary
    Actor Sanjay Dutt Hospitalized In Mumbai Lilavati Due To Breathing Difficulties. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X