»   » ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പൂനെ: ബോളിവുഡ് നടനും യേര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വീണ്ടും അഭിനയത്തിലേയ്ക്ക്. ബിഗ് സ്‌ക്രീനിലാണ് സഞ്ജയുടെ അഭിനയം എന്ന് കരുതിയെങ്കില്‍ തെറ്റി. ജയിലില്‍ മറ്റ് തടവുകാര്‍ക്കൊപ്പം സഞ്ജയ് ദത്ത് ഒരു നാടകത്തില്‍ അഭിനയിക്കുന്നു. സെപ്റ്റംബര്‍ 26 നാണ് നാടകം അരങ്ങിലെത്തുന്നത്.

ധനസമാഹരണത്തിന് വേണ്ടി നടത്തുന്ന പരിപാടിയിലാണ് സഞ്ജയ് ദത്ത് പങ്കെടുക്കുന്നത്. നാടകത്തില്‍ അദ്ദേഹത്തിന്റെ വേഷമെന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും മുന്നാഭായി എംബിബിഎസിലെ ചില തകര്‍പ്പന്‍ ഡയലോഗുകള്‍ നാടകത്തിലും സഞ്ജയ് ദത്ത് പറയുന്നുണ്ട്. മാത്രമല്ല താരത്തിന്റെ ലുങ്കി ഡാന്‍സും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സഞ്ജയ് ദത്തിന്റെ ജയിലിലെ അഭിനയം എങ്ങനെയാണെന്ന് കാണണ്ടേ?

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

ജയിലിലെ നാടകത്തില്‍ സഞ്ജയ് ദത്തിന്റെ വേഷമെന്താണെന്ന് ഇത് വരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

നാടകത്തിലെ സംഭാഷണങ്ങള്‍ വളരെ ഉച്ചത്തില്‍ പറയുന്ന സഞ്ജയ് ദത്ത്.

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

സഹതടവുകാര്‍ക്കൊപ്പം പത്രം വായിക്കുന്ന സഞ്ജയ് ദത്ത്

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

ജയിലില്‍ നാടകത്തിന്റെ റിഹേഴ്‌സലിനിടെ സഞ്ജയ് ദത്ത്

ആക്ഷനും കട്ടുമില്ല സഞ്ജയ് ദത്ത് അഭിനയിക്കുന്നു

1993 ലെ മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്.

English summary
Bollywood actor Sanjay Dutt will be part of a play, no details of his role in the play have been given out yet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam