»   »  സന്മസ്സുള്ളവര്‍ക്കു സമാധാനം നല്‍കിയ ആ വീട് ഓര്‍മ്മയാവുന്നു...

സന്മസ്സുള്ളവര്‍ക്കു സമാധാനം നല്‍കിയ ആ വീട് ഓര്‍മ്മയാവുന്നു...

By: Pratheeksha
Subscribe to Filmibeat Malayalam

സന്മസ്സുള്ളവര്‍ക്കു സമാധാനം എന്ന ചിത്രം കണ്ടവരാരും അതിലെ ഗോപാലകൃഷ്ണ പണിക്കര്‍ (മോഹന്‍ലാല്‍) ഒഴിപ്പിക്കാനെത്തിയ ആ വീടു മറക്കില്ല. സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, കാര്‍ത്തിക, കെ.പി എസ് സി ലളിത, ശ്രീനിവാസന്‍ എന്നിവരായിരുന്നു  മുഖ്യ വേഷത്തിലെത്തിയത്.

ശ്രീനിവാസന്റേതായിരുന്നു തിരക്കഥ. സ്വന്തം കുടുംബത്തെ കരക്കേറ്റാനാണ് ടൗണില്‍ വാടകയ്ക്കു കൊടുത്തിരിക്കുന്ന സ്വന്തം വീടു വില്‍ക്കാന്‍  ഗോപാലകൃഷ്ണ പണിക്കര്‍ തീരുമാനിക്കുന്നത്. നായിക കാര്‍ത്തികയുടെ ജീവിതവുമായി ആത്മബന്ധമുളള വീടൊഴിയാന്‍ അവര്‍ കൂട്ടാക്കിയതുമില്ല.

Read more: മോഹന്‍ലാലിനോടും രജനീകാന്തിനോടും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ വില്ലനാര്?

sanma-31-1

കഥയുടെ ഓരോ സന്ദര്‍ഭങ്ങളിലും പ്രേക്ഷകര്‍ക്കൊപ്പം ആ വീടും മനസ്സില്‍ തങ്ങി നിന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ചാക്യാത്ത് വീടെന്ന വീട് ഇനി ഓര്‍മ്മയാവുകയാണ്. ഗോപാലകൃഷ്ണ പണിക്കരുടെ വീട് കൊച്ചിയില്‍ എംജി റോഡിനടുത്ത്  ഇപ്പോഴും ഉണ്ടെങ്കിലും വൈകാതെ വീട് പൊളിച്ചു മാറ്റാന്‍ പോവുകയാണ്.

വീടിന്റെ സഥാനത്ത് ഫ്ളാറ്റു നിര്‍മ്മിക്കാനാണ് തീരുമാനം. ചിത്രത്തില്‍ അയല്‍ വാസിയായെത്തിയ  മാമുക്കോയയും , അധോലോക നായകന്‍ ദാമോദര്‍ജിയെന്ന തിലകനുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മാമുക്കോയ താമസിച്ചിരുന്ന വീടും ചാക്യാത്ത് വീടിനു സമീപത്തായി ഇപ്പോഴുമുണ്ട്.

English summary
sanmanassullavarkku samadhanam movie house will be demolish. an appartment will be build at the place of the house.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam