»   » ഖാദറിന്റെയും ശാന്ത ദേവിയുടെയും കഥ സിനിമയാക്കുന്നു

ഖാദറിന്റെയും ശാന്ത ദേവിയുടെയും കഥ സിനിമയാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shantha Devi and Abdul Khader
കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും ശാന്താ ദേവിയുടെയും ജീവിത കഥ വെള്ളിത്തിരയിലേയ്ക്ക്. എങ്ങനെ നീ മറക്കും കുയിലേ എന്ന ഗാനമുള്‍പ്പെടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഗാനങ്ങളുടെ സ്രഷ്ടാവായിരുന്നു കോഴിക്കോട് അബ്ദുള്‍ ഖാദര്‍.

നാടക നടിയായിരുന്ന ശാന്താ ദേവിയും അബ്ദുള്‍ ഖാദറും തമ്മിലുള്ള പ്രണയം അപൂര്‍വ്വതകള്‍ ഏറെയുള്ളതാണ്. അബ്ദുള്‍ ഖാദറിന്റെ കഥ പറയുമ്പോല്‍ കൂടെ എംഎസ് ബാബുരാജിന്റെ കഥയും സ്വാഭാവികമായി പറയേണ്ടിവരും.

ലോഹിതദാസിന്റേയും രാജസേനന്റേയും സഹസംവിധായകനായി പ്രവര്‍ത്തിച്ച എം.ജി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്ടുകാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നദീം നൗഷാദാണ്. എം.ജെ രാധാകൃഷ്ണനാണ് ക്യാമാറാമാന്‍.

പാട്ടുകാരന്റെ കഥ പറയുന്ന ചിത്രമായതിനാല്‍ തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറാക്കുന്നത് സുരേഷ് പാറപ്രവും ഈണം നല്‍കുന്നത് രമേശ് നാരായണുമാണ്.

ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ശാന്താദേവിയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷമായിരുന്നു അബ്ദുള്‍ ഖാദറുമായുള്ള പ്രണയം. ശാന്താ ദേവിയെ നാടകരംഗത്തേയ്ക്ക് എത്തിച്ചതും അബ്ദുള്‍ ഖാദറും കൂട്ടരുമായിരുന്നു.

English summary
Love story of Drama artists Shantha Devi and Kozhikode Abduk Khadar to be hit the silverscreen soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam