For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരനു ശേഷം വക്കീൽ വേഷത്തിൽ ശാന്തികൃഷ്ണ!! 'മംഗലത്ത് വസുന്ധര', റിലീസിങ് തീയതി പുറത്ത്...

|

അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. 80 കളിൽ തുടങ്ങിയ അഭിനയ ജീവിതം ഒരു ഇടവേളയ്ക്ക് ശേഷം ഇന്നും തുടരുകയാണ്. അന്ന് താരത്തിന് നൽകിയ സ്നേഹവും ബഹുമാനവും ഇന്നും പ്രേക്ഷകർ നൽകുന്നുണ്ട്. ശാന്തികൃഷ്ണ കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മംഗലത്ത് വസുന്ധര മെയ് 24 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് താരം എത്തുന്നത്. കുടുംബബന്ധങ്ങളുടെ മൂല്യവും ഇഴയടുപ്പങ്ങള്‍ക്കുമൊപ്പം കാലിക പ്രസക്തങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.തറവാടിത്ത പ്രൗഡിയാലും ഔദ്യോഗിക പദവിയുടെ മഹിമയാലും തലയെടുപ്പിന്റെ സ്ത്രീരൂപമാണ് വസുന്ധര.

santhi krishana

കുട്ടികളുടെ ആന്റി വിളി കേൾക്കുമ്പോൾ ഈ അവസ്ഥയാണ്!! നടി അഹാനയുടെ രസകരമായ തുറന്നെഴുത്ത്

ശാന്തികൃഷ്ണയെ കൂടാതെ ദേവന്‍, രഞ്ജിത്ത് രാമസ്വാമി, ഉണ്ണികൃഷ്ണന്‍, കൃഷ്ണാഗണേഷ്, ലക്ഷ്മിപ്രിയ, ബേബി അനുഗ്രഹ, ശിവജി ഗുരുവായൂര്‍, ലക്ഷ്മി അനന്തന്‍ മധു അഞ്ചല്‍, മിനി, ബിന്ദു എസ്.നായര്‍, ശ്യാമള കോട്ടയം, കോട്ടയം അശോകന്‍, അനില്‍ ആറ്റിങ്ങല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ആര്‍.ശിവകുമാര്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പുഷ്പന്‍ ദിവാകരനാണ്.യമുന എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ആര്‍.എസ്.ജിജു വാണ് ചിത്ര നിർമ്മിക്കുന്നത്.

പ്രണയത്തിന്റെ മറ്റൊരു മുഖവുമായി ടൊവിനോയും അഹാനയും!! ലൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റർ...

എഡിറ്റിംഗ്-കിരണ്‍ വിജയ്, സംഗീതം-ആലപ്പി വിവേകാനന്ദന്‍, ഗാനരചന-ഏഴാച്ചേരി രാമചന്ദ്രന്‍, ഫിര്‍ദോസ് കായല്‍പുറം, ആലാപനം-എം.ജി.ശ്രീകുമാര്‍, ജി.വേണുഗോപാല്‍, അപര്‍ണ രാജീവ്, അഭിജിത്ത് കൊല്ലം, കല-ജയചന്ദ്രന്‍, ചമയം-സതീഷ്, കോസ്റ്റ്യും-സൂര്യ ശ്രീകുമാര്‍, സഹസംവിധാനം-ജോഷി, സംവിധാന സഹായികള്‍-ഷണ്‍മുഖന്‍ നേമം, രാഖി തിരുവല്ല, പ്രൊ:എക്‌സി.-തോമസ് ആലപ്പാട്ട്, സ്റ്റില്‍സ്-ദാസ്, സ്റ്റുഡിയോ-ചിത്രാഞ്ജലി, ഡിഐ-മഹാദേവന്‍ ചിത്രാഞ്ജലി, പശ്ചാത്തല സംഗീതം-ഷാന്‍ കൊല്ലം, ഡിസൈന്‍സ്-കനകരാജ്, വിതരണം-യമുന എന്റര്‍ടെയ്ന്‍മെന്റ്‌സ്, സൂരജ് ശ്രുതി സിനിമാസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, എ.എസ്.പ്രകാശ്. പുനലൂര്‍, ഓച്ചിറ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

English summary
santhikrishna new movie mangalathu vasundara release on may 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more