»   » മമ്മൂക്കയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്, ഉരുക്കൊന്നുമല്ല പാവമാ!!

മമ്മൂക്കയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്, ഉരുക്കൊന്നുമല്ല പാവമാ!!

Posted By: Rohini
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാ പ്രവര്‍ത്തകരും കേട്ടത്. ഗോസിപ്പാണെന്ന് പലരും പറഞ്ഞു നടന്നു. എന്നാല്‍ അത് സത്യമാണെന്ന് പിന്നീട് ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെ അറിയിച്ചു.

തള്ളല്ല ഇത്... ഇന്ത്യയില്‍ ഓസ്‌കാറിന് യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് മമ്മൂട്ടി!!!

ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നതിലുള്ള സന്തോഷം പണ്ഡിറ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിയ്ക്കുന്നു.

ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

തുടക്കകാലത്ത് എല്ലാവരാലും അകറ്റി നിര്‍ത്തപ്പെട്ട സന്തോഷ് പണ്ഡിറ്റിനെ ചേര്‍ത്ത് നിര്‍ത്തി, തോളില്‍ കൈയ്യിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പണ്ഡിറ്റ് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഉരുക്കല്ല, പാവമാ

ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അദ്ദേഹത്തിനൊപ്പം എന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രത്തിന് മറ്റൊരു അടികുറിപ്പ് കൂടെ സന്തോഷ് പണ്ഡിറ്റ് എഴുതിയിട്ടുണ്ട് ബൈ സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയതിന്റെ ബ്രാക്കറ്റില്‍ ഉരുക്കൊന്നുമല്ല മഹാ പാവമാ എന്ന്

എന്താണ് ഉരുക്ക്..

ഉരുക്ക് സതീശന്‍ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റിന് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ഇതോടെ ഉരുക്ക് സതീശന്റെ ഷൂട്ടിങ് നിര്‍ത്തിവച്ച് മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കുകയായിരുന്നു പണ്ഡിറ്റ്.

താരമാകുന്ന പണ്ഡിറ്റ്

ഒരു കാലത്ത് സിനിമാ പ്രവര്‍ത്തകരും നിരീക്ഷകരുമെല്ലാം അവജ്ഞതയോടെ അകറ്റി നിര്‍ത്തിയിരിയ്ക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റിനെ. ഫഌവേഴ്‌സ് ടിവിയിലെ ഒരു ഷോയില്‍ നടനെ വിളിച്ചിരുത്തി അപമാനിച്ചതിന് ശേഷമാണ് പണ്ഡിറ്റിന് വേണ്ടി വാദിക്കാന്‍ പെട്ടന്ന് കുറേ പേര്‍ പൊട്ടി വീണത്. പിന്നീട് മമ്മൂട്ടി ചിത്രം കിട്ടിയതോടെ പണ്ഡിറ്റ് ചെയ്യുന്ന സത്കര്‍മങ്ങളെല്ലാം കണ്ടെത്തി അദ്ദേഹത്തെ പ്രശംസിക്കാന്‍ തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ പണ്ഡിറ്റ് ശരിക്കുമൊരു സ്റ്റാറായി കഴിഞ്ഞു.

മാസ്റ്റര്‍ പീസ് എന്ന ചിത്രം

രാജാധി രാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റര്‍ പീസ്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം സെപ്റ്റംബര്‍ അവസാനം റിലീസ് ചെയ്യും

English summary
Santhosh Pandi share the pic with Mammootty from the location of film Master Piece

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam