»   » ഫ്രീക്കനായി കൂളിംഗ് ഗ്ലാസും വച്ച് സന്തോഷ് പണ്ഡിറ്റ്!!! മമ്മൂട്ടി ചിത്രത്തിലെ പുതിയ ലുക്ക്!!!

ഫ്രീക്കനായി കൂളിംഗ് ഗ്ലാസും വച്ച് സന്തോഷ് പണ്ഡിറ്റ്!!! മമ്മൂട്ടി ചിത്രത്തിലെ പുതിയ ലുക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവുമായി മലയാള സിനിമയിലെ മുഖ്യധാര സിനിമകളുടെ ഗോഷ്ടികളെ അടച്ച് ആക്ഷേപിച്ചുകൊണ്ട് ചെലവ് കുറഞ്ഞ സിനിമയുമായി മലായള സിനിമാ ലോകത്തേക്ക് നടന്ന് കയറിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. 

സിനിമയിലെ ക്യാമറ ഒഴികെയുള്ള മറ്റ് മേഖലകളെല്ലാം ഒറ്റയക്ക് കൈകാര്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് സിനിമ നിര്‍മിച്ചിരുന്നത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നതിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായും പണ്ഡിറ്റ് മാറി. 


മലയാളികള്‍ സന്തോഷ് പണ്ഡിറ്റിനെ കണ്ട് മറന്ന പതിവ് സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രൂപത്തില്‍ സ്റ്റൈലിഷ് ആയിട്ടാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മീശയും കീഴ്ചുണ്ടിന് താഴെ ചെറിയ താടിയും കൂളിംഗ് ഗ്ലാസും കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം.


മുകേഷിനൊപ്പമുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഒരു രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യൂടൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പക്വതയുള്ള അഭിനയമാണ് സന്തോഷ് പണ്ഡിറ്റിന്റേതെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ പഠിച്ചു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.


സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണം നിറുത്തി വെച്ചിട്ടാണ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിത്. ഒരു മാസത്തെ ഡേറ്റാണ് ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഉരുക്ക് സതീശനില്‍ ഇരട്ട വേഷത്തിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.


രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ചെയ്ത സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്.


കുഴപ്പരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന അതിലും കുഴപ്പക്കാരനായ അധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഇതുവരെ പേരിടാത്ത് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ്.


മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, മുകേഷ് എന്നിവരെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഗദ, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്ടന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


ഓണം റീലാസായി തിയറ്ററില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ്. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.വീഡിയോ കാണാം...English summary
Santhosh Pandit sharing space with Mukesh in Mammootty movie. A 23 seconds video out through you tube.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam