»   » ഒരു പെണ്ണ് ചിരിച്ച ഉടനെ കവിത എഴുതി പാടിയ സന്തോഷ് പണ്ഡിറ്റ്, രഞ്ജിനി ഹരിദാസ് ചിരിച്ചപ്പോഴോ?

ഒരു പെണ്ണ് ചിരിച്ച ഉടനെ കവിത എഴുതി പാടിയ സന്തോഷ് പണ്ഡിറ്റ്, രഞ്ജിനി ഹരിദാസ് ചിരിച്ചപ്പോഴോ?

Posted By: Rohini
Subscribe to Filmibeat Malayalam

കളേഴ്‌സ് ചാനലില്‍ അപമാനിക്കപ്പെട്ടതിന് ശേഷം സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ രാജയോഗമാണെന്ന് പറയാതെ വയ്യ. കളേഴ്‌സിന് ചാനലിലെ പരിപാടിയ്ക്ക് ശേഷം മഴവില്‍ മനരോമയില്‍ രഞ്ജിനി ഹരിദാസിനൊപ്പം ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയ്ക്ക് നല്ല റേറ്റിങും കിട്ടി.

ഒന്നും ഒന്നും മൂന്നില്‍ എത്താന്‍ രഞ്ജിനി പറഞ്ഞ ഒരേ ഒരു ഡിമാന്റ്, സന്തോഷ് പണ്ഡിറ്റ് വേണം!!

ഇപ്പോഴിതാ കൗമുദിയില്‍ ഒരു പരിപാടിയിലും സന്തോഷ് പണ്ഡിറ്റ് അതിഥിയായെത്തി. ഒത്തിരി സുന്ദരിമാര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടു.

ചിരിയില്‍ നിന്ന് കവിത

ഏതൊരാളുടെ ചിരിയിലും ഒരു കവിതയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഏത് ചിരിയില്‍ നിന്നും കവിത ഉണ്ടാക്കാന്‍ കഴിയും എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതോടെ, ഞങ്ങളുടെ ചിരിയില്‍ നിന്ന് കവിതയുണ്ടാക്കൂ എന്നായി സുന്ദരികള്‍.

പണ്ഡിറ്റിന്റെ കവിത

ഉടനെ പണ്ഡിറ്റ് കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയെ നോക്കി കവിത ചൊല്ലി. നിമിഷ കവിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് പറയാതെ വയ്യ.

ഇതാണ് വീഡിയോ

ഇതാണ് ആ വീഡിയോ. എത്ര പെട്ടന്നാണ് സന്തോഷ് പണ്ഡിറ്റ് ഒരു കവിത തിട്ടപ്പെടുത്തി ഈണം നല്‍കി പാടിയത് എന്ന് നോക്കൂ.

രഞ്ജിനിയെ കുറിച്ച്

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോള്‍ രഞ്ജിനി ഹരിദാസിനെ കുറിച്ചും റിമി ടോമിയെ കുറിച്ചും നിമിഷ നേരം കൊണ്ട് സന്തോഷ് പണ്ഡിറ്റ് കവിതയുണ്ടാക്കി പാടിയതും ശ്രദ്ധേയമായിരുന്നു.

English summary
Santhosh Pandit is spontaneous poet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam