»   » മാസ്റ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹം, പ്രവചനം ഫലിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്!

മാസ്റ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹം, പ്രവചനം ഫലിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്!

Posted By:
Subscribe to Filmibeat Malayalam

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തിയ ചിത്രമായ മാസ്റ്റര്‍പീസ് മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, തുടങ്ങിയവര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. മുഖ്യാധാര സിനിമയിലേക്കുള്ള പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ് അദ്ദേഹം. മാസ്റ്റര്‍പീസ് സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ ചിത്രം നേടാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളെക്കുറിച്ച് അദ്ദേഹം പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്ന വിവരമാണ് ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്.

മാസ്റ്റര്‍പീസിനെ പുകഴ്ത്തി സന്തോഷ് പണ്ഡിറ്റ്

മാസ്റ്റര്‍പീസിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് കളക്ഷന്‍ പുറത്തുവിട്ടത്. മൂന്ന് ദിവസത്തെ കളക്ഷനിലൂടെ ചിത്രം 10 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് താരം അറിയിച്ചത്.

പ്രവചനം ഫലിച്ചു

ആദ്യ ദിന കളക്ഷനില്‍ ഇതുവരെയുള്ള സകല റെക്കോര്‍ഡുകളെയും മാസ്റ്റര്‍പീസ് പിന്നിലാക്കുമെന്ന പ്രവചനം ശരിയായി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ഫസ്റ്റ് ഡേ 5.11 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.

സകല റെക്കോര്‍ഡുകളും ഭേദിച്ചു

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറായിരുന്നു ആദ്യ ദിന കളക്ഷനില്‍ ഏറെ മുന്നിലുള്ള സിനിമ. എന്നാല്‍ ആ റെക്കോര്‍ഡ് അദ്ദേഹം തന്നെ തിരുത്തിയിരിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.

ആരാധകരും പ്രവചിച്ചിരുന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന മാസ്റ്റര്‍പീസ് കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്ന് ആരാധകരും പ്രവചിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 10 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

50 ദിവസം കഴിഞ്ഞ് അടുത്ത പോസ്റ്റ്

ഈ സിനിമ ഇനി തകര്‍ക്കാന്‍ പോവുന്ന റെക്കോര്‍ഡുകളെക്കുറിച്ച് 20 ദിവസത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് ഇടും. ആ റെക്കോര്‍ഡുകള്‍ കണ്ട് ആരും ഞെട്ടരുതെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പലരും വിശ്വസിച്ചില്ല

പുലിമുരുകനില്‍ മോഹന്‍ലാലിനോടൊപ്പം പുലി ഉണ്ടെങ്കില്‍ മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയോടൊപ്പം സിംഹമുണ്ടെന്ന് അന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

സന്തോഷ് പണ്ഡിറ്റിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Santhosh Pandit facebook post about Masterpiece

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X