»   » മമ്മൂട്ടി ചിത്രത്തിന് പിന്നാലെ ബഹുഭാഷാ ചിത്രം, മുഴുനീള വേഷം... സന്തോഷ് പണ്ഡിറ്റ് ഞെട്ടിക്കുന്നു!!!

മമ്മൂട്ടി ചിത്രത്തിന് പിന്നാലെ ബഹുഭാഷാ ചിത്രം, മുഴുനീള വേഷം... സന്തോഷ് പണ്ഡിറ്റ് ഞെട്ടിക്കുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരാധിപത്യത്തേയും മുന്‍നിര സിനിമകളുടെ ധൂര്‍ത്തിനേയും പരിഹസിച്ച് സിനിമാലോകത്തേക്ക് എത്തിയ താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. പ്രേക്ഷകര്‍ക്ക് മുന്നില്‍ കോമാളിയായി സ്വയം മാറിയ സന്തോഷ് പണ്ഡിറ്റ്, പക്ഷെ തന്റെ സിനിമകളെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുകയും പ്രേക്ഷകരിലെത്തിക്കുകയും ചെയ്തു. എല്ലാവരും കോമാളി എന്ന് മുദ്രകുത്തിയ പണ്ഡിറ്റ് പക്ഷെ തന്റെ ചില ശ്രദ്ധേയമായ നിലപാടുകളുടെയും പ്രവര്‍ത്തികളുടേയും പേരില്‍ സ്വീകരിക്കപ്പെട്ടു.

Santhosh Pandit

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് മുഖ്യാധാര സിനിമയുടെ ഭാഗമായി. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെയായിരുന്നു പണ്ഡിറ്റ് അവതരിപ്പിച്ചത്. മാസ്റ്റര്‍ പീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ പുതിയ ചിത്രത്തിലേക്കും സന്തോഷ് പണ്ഡിറ്റ് കരാറായിരിക്കുകയാണ്. അഞ്ച് ഭാഷകളിലൊരുങ്ങുന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷത്തിലെത്തുന്നത്. 

Santhosh Pandit

ഷിബിന്‍ ഷായുടെ രചനയില്‍ ഷിജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അഗല്യ എന്നാണ് പേരിട്ടിരിക്കുന്നത്. സോണിയ അഗര്‍വാളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദി നടി ലീന കപൂറും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രമായിട്ടാണ് പണ്ഡിറ്റ് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രം ചിത്രീകരിക്കുന്നത്. സാഗരം ഫിലിം കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ ഷിബിന്‍ ഷാ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Santhosh Pandit has been roped in for a multilingual horror film. The movie, titled as Agalya is directed by Shijinlal. Written by Shibin Shah, this horror movie is being made in Tamil, Telugu, Malayalam, Kannada and Hindi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam