»   » എട്ടിന്റെ മാജിക്കുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും

എട്ടിന്റെ മാജിക്കുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Santhosh Pandit
മലയാളത്തിലെ സ്വയംപ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എട്ടിന്റെ മാജിക്കുമായി വീണ്ടും എത്തുകയാണ്. കൃഷ്ണനും രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന മിനിമോളുടെ അച്ഛന്‍ ചിത്രീകരണം തുടങ്ങി. എട്ട് പാട്ട്, എട്ട് നായികമാര്‍, എട്ട് സംഘട്ടനം, എട്ട് നൃത്തങ്ങള്‍ എന്നിവയാണ് ഇതിന്റെയും ആകര്‍ഷകം. ഇക്കുറി കുടുംബകഥയുമായാണ് സന്തോഷ് എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍, സംഗീത സംവിധാനം, ആലാപനം, എഡിറ്റിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, നായകന്‍ എന്നിവയെല്ലാം ചെയ്യുന്നത് സന്തോഷ് തന്നെ.

ആദിത്യവര്‍മ്മ എന്ന എന്‍ജിനീയറായാണ് സന്തോഷ് അഭിനയിക്കുന്നത്. സോണിയ,വര്‍ഷാ പണ്ഡിറ്റ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രീകരണത്തിനിടെ പരുക്കേറ്റതിനാല്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് മിനിമോളുടെ അച്ഛന്‍ തുടങ്ങുന്നത്. വിഷുവിന് ചിത്രം തിയറ്ററില്‍ എത്തും. അതിനു ശേഷം ചെയ്യുന്നത് കാളിദാസന്‍ കഥയെഴുതുകയാണ് എന്ന ചിത്രമാണ്. അതിലും എട്ട് നായികമാരും എട്ടു പാട്ടും ഉണ്ടാകും.

മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് പുതിയ ചിത്രമെത്തുന്നത്. നാടന്‍ പഞ്ച് ഡയലോഗുകള്‍ കൊണ്ട് ഈ ചിത്രവും സമ്പന്നമാണ്. ഗ്ലാമര്‍ നൃത്തവും അരങ്ങു കൊഴുപ്പിക്കും.

ആദ്യചിത്രമായ കൃഷ്ണനും രാധയും ആണ് സന്തോഷ് പണ്ഡിറ്റിനെ മലയാളത്തില്‍ ശ്രദ്ധേയമാക്കിയത്. എല്ലാവരും നല്ലരീതിയില്‍ പ്രശസ്തനായപ്പോള്‍ സന്തോഷ് ശ്രദ്ധേയനായത് കുപ്രസിദ്ധിയിലൂടെയായിരുന്നു. ആദ്യചിത്രത്തിലെ ഗാനങ്ങള്‍ യുട്യൂബില്‍ വന്നപ്പോള്‍ തെറികേട്ടാണ് അത് ശ്രദ്ധേയമായത്. എന്നാല്‍ അതിലൊന്നും തളരാതെ സന്തോഷ് മുന്നേറി. മലയാളത്തിലെ മിക്ക ചാനലുകളും അദ്ദേഹത്തെ ചര്‍ച്ചയ്ക്കു വിളിച്ചതോടെ സന്തോഷ് ശരിക്കും ശ്രദ്ധിക്കപ്പെട്ടു. ഈ പ്രശ്‌സ്തിയെല്ലാം വന്നപ്പോള്‍ സന്തോഷ് മലയാളത്തില്‍ സ്വയംപ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ ആയി. രണ്ടാമത്തെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിന്റെ ക്ഷീണം മിനിമോള്‍ തീര്‍ക്കുമെന്നാണ് സന്തോഷ് പറയുന്നത്.

English summary
Santhosh Pandit strike again, coming with his 3rd Film 'minimolude Achan'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam