»   » ഉരുക്ക് സതീശന്‍റെ ഷൂട്ടിങ്ങിനിടയില്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

ഉരുക്ക് സതീശന്‍റെ ഷൂട്ടിങ്ങിനിടയില്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

Posted By: Nihara
Subscribe to Filmibeat Malayalam

നോട്ട് നിരോധനം കാരണം താനും ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്. നോട്ട് നിരോധിക്കാനുള്ള പ്രധാന മന്ത്രിയുടെ തീരുമാനം കള്ളപ്പണക്കാര്‍ക്ക് പണിയാകുമെന്നും പണ്ഡിറ്റ് പറഞ്ഞു.

തന്റെ പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാന മന്ത്രിയെടുത്ത തീരുമാനത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും പണ്ഡിറ്റ് വ്യക്തമാക്കി.

നോട്ട് നിരോധനത്തില്‍ മോദിക്ക് പിന്തുണ

രാജ്യത്ത് കള്ളപ്പണം തടയുന്നതിനായി 500,1000 രൂപയുടെ പഴയ നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിനോട് താനും യോജിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കള്ളപ്പണക്കാരുടെ പണി പാളും

നോട്ട് നിരോധനം കള്ളപ്പണക്കാര്‍ക്ക് പാരയാകുമെന്നും പണ്ഡിറ്റ് സൂചിപ്പിച്ചു. രാജ്യ നന്മയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.

എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്

പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്. എന്നാല്‍ അത് രാജ്യ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ മുഷിച്ചില്‍ തോന്നിയില്ല.

പുതിയ സിനിമ

പുതിയ സിനിമയായ ഉരുക്ക് സതീശന്റെ ഷൂട്ടിങ് തിരക്കിലാണ് സന്തോഷ് പണ്ഡിറ്റ്.

English summary
Santhosh Pandit says that he supports prime minister's note ban. He said that it's a good decision.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam