»   » 'കിടിലന്‍' ഗ്രാഫിക്‌സുമായി സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ പാട്ട്; പണിപാളി മോനെ ദിനേശ...

'കിടിലന്‍' ഗ്രാഫിക്‌സുമായി സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ പാട്ട്; പണിപാളി മോനെ ദിനേശ...

Posted By:
Subscribe to Filmibeat Malayalam

സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ 'നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസി'ലെ ആദ്യഗാനം റിലീസ് ചെയ്തു. 'പണി പാളി മോനെ ദിനേശാ...' എന്ന് തുടങ്ങുന്ന ഗാനത്തിന് പതിവുപോലെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും ഈണം പകര്‍ന്നതും പാടിയതും സന്തോഷ് പണ്ഡിറ്റ് തന്നെ.

കിടിലന്‍ ഗ്രാഫിക്‌സുമായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. തുടക്കം മുതല്‍ തീയും പുകയും ബോംബും നിറയുന്ന ഗാനരംഗത്ത് ആനമുതല്‍ ദിനോസര്‍ വരെ വന്നു പോകുന്നുണ്ട്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമിറങ്ങുന്നത്.

santhosh-pandit-film

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജിവി ഐ പി എസ്'. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

കൃഷ്ണനും രാധയുമാണ് സന്തോഷ് പണ്ഡിറ്റ് ഏറ്റവും ആദ്യം പുറത്തിറക്കിയ ചിത്രം. പിന്നീട്, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നീ ചിത്രങ്ങളും റിലീസ് ചെയ്തു.

English summary
Santhosh Pandit's latest song released in youtube from the film Neelima Nallakuttiyanu VS Chiranjeevi IPS

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam