»   » ധൈര്യം ഇല്ലാത്തതിനാല്‍ തുറന്നു പറയാതിരുന്ന സന്തോഷ് പണ്ഡിറ്റിന്റെ ലക്ഷ്യം എന്താണെന്ന് അറിയണോ?

ധൈര്യം ഇല്ലാത്തതിനാല്‍ തുറന്നു പറയാതിരുന്ന സന്തോഷ് പണ്ഡിറ്റിന്റെ ലക്ഷ്യം എന്താണെന്ന് അറിയണോ?

Posted By:
Subscribe to Filmibeat Malayalam

സ്വയം കഴിവുള്ളവനാണെന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു സന്തോഷ് പണ്ഡിറ്റ് ചെയ്തത്. അതിനായി അദ്ദേഹം കഠിനാദ്ധ്വാനമാണ് ചെയ്തിരുന്നത്. ക്യാമറ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്ത് സ്വന്തമായി സിനിമയെടുത്ത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച സന്തോഷിനെ വിമര്‍ശിക്കാന്‍ മാത്രമെ ആളുകള്‍ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ സന്തോഷവാനാണ്. മമ്മുട്ടിക്കൊപ്പം പുതിയ സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് താരം. ഒപ്പം തന്റെ ലക്ഷ്യത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നു.

മമ്മുട്ടിക്കൊപ്പം സന്തോഷിന്റെ പുതിയ സിനിമ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് സന്തോഷ് മമ്മുട്ടിക്കൊപ്പം അഭിനയിക്കുന്നത്. സ്വന്തമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി മുഖ്യധാര സിനിമയിലെത്തിയതിന്റെ ആഘോഷത്തിലാണ് താരമിപ്പോള്‍.

തന്റെ ലക്ഷ്യം തുറന്നു പറയാന്‍ ധൈര്യം ഇല്ലായിരുന്നു

മുഖ്യധാര സിനിമകളായിരുന്നു തന്റെ ലക്ഷ്യം. അത് തുറന്നു പറയാന്‍ തനിക്ക് ദൈര്യമില്ലായിരുന്നെന്നാണ് സന്തോഷ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ ലക്ഷ്യത്തിലേക്കെത്തിയിരിക്കുകയാണ്. അതിന്റെ ത്രില്ലിലാണ് താനെന്നും സന്തോഷ് പറയുന്നു.

ഏതൊരു അഭിനേതാവിന്റെയും ആഗ്രഹം

ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണ് മോഹന്‍ലാലിന്റെയോ മമ്മുട്ടിയുടെ കൂടെയോ അഭിനയിക്കുക എന്നത്. തനിക്ക് അതിനുള്ള ഭാഗ്യം കിട്ടിയിരിക്കുകയാണെന്നും സന്തോഷ് പറയുന്നു.

മുഖ്യധാര സിനിമകളിലെത്താനുള്ള കഷ്ടപാട്

മുഖ്യധാര സിനിമകളിലെത്താന്‍ വലിയ കഷ്ടപാടു തന്നെയാണ്. താനെടുത്ത സിനിമകളെല്ലാം എക്‌സ്പീരിയന്‍സിന് വേണ്ടി മാത്രമായിരുന്നെന്നാണ് സന്തോഷ് പറയുന്നത്. കാരണം മുഖ്യധാരയിലെത്തണമെങ്കില്‍ അഭിനയത്തില്‍ മുന്‍പരിചയം വേണം. ആളുകള്‍ വിമര്‍ശിച്ചു തള്ളിയ തന്റെ സിനിമകള്‍ തന്നെയാണ് തന്നെ വളര്‍ത്തിയതെന്നും മാര്‍ഗം ലക്ഷ്യത്തെ സാധുകരിക്കുന്നു എന്നാണല്ലോ അങ്ങനെ എന്റെ ലക്ഷ്യം ഇതായിരുന്നെന്നാണ് താരം പറയുന്നത്.

ഉരുക്ക് സതീശനെ മാറ്റിവെച്ച് സന്തോഷ്

സന്തോഷിന്റെ പുതിയ സിനിമയായ ഉരുക്ക് സതീശന്റെ ചിത്രീകരണം പാതി വഴിയില്‍ നിര്‍ത്തിയാണ് മമ്മുട്ടിയുടെ ഒപ്പം അഭിനയിക്കാനായി സന്തോഷ് എത്തിയിരിക്കുന്നത്.

കൃഷ്ണനും രാധയിലുടെയും മിനിസ്‌ക്രീനിലേക്ക്

കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് ആദ്യം നിര്‍മ്മിച്ചത്. അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം തിയറ്ററില്‍ ഹിറ്റായി മാറിയിരുന്നു. ആളുകള്‍ വിമര്‍ശനത്തോടെയാണ് സന്തോഷിനെ കണ്ടിരുന്നതെങ്കിലും സിനിമ കാണാന്‍ ആര്‍ക്കും മടിയുണ്ടായിരുന്നില്ല.

കോളേജിന്റെ പശ്ചാതലത്തിലാണ് പുതിയ ചിത്രം

മമ്മുട്ടി പ്രൊഫസറുടെ വേഷത്തിലാണെത്തുന്നതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

English summary
Santhosh Pandit is all set to make his mainstream entry. And he says about his aim in film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam