»   » സ്വന്തം ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി മമ്മൂട്ടിക്കൊപ്പം , സന്തോഷ് പണ്ഡിറ്റ് പറയുന്നത് അറിയാം!!

സ്വന്തം ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി മമ്മൂട്ടിക്കൊപ്പം , സന്തോഷ് പണ്ഡിറ്റ് പറയുന്നത് അറിയാം!!

Posted By: Nihara
Subscribe to Filmibeat Malayalam

മുഖ്യധാരാ സിനിമകള്‍ പലപ്പോഴും പരിഗണിക്കാതെ മാറ്റി നിര്‍ത്തിയ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി നായകനാവുന്ന സിനിമയില്‍ ഒപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ കൗതുമുണര്‍ത്തുന്ന ഒന്നായിരുന്നു. കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ്ങ്, നിര്‍മ്മാണം, വിതരണം ഒപ്പം അഭിനയവുമെല്ലാം ഒറ്റയ്ക്ക് ചെയ്തത് സിനിമ പുറത്തിറക്കിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. പുതിയ ചിത്രമായ ഉരുക്ക് സതീഷിന്‍റെ പണിപ്പുരയിലായിരുന്ന സന്തോഷ് പണ്ഡിറ്റ് ആ ചിത്രം താല്‍ക്കാലികമായി നിര്‍ത്തി വെച്ചാണ് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനെത്തുന്നത്.

രാജാധിരാജ ഒരുക്കിയ അജയ് വാസുദേവിന്‍റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റും വേഷമിടുന്നത്. ഏറെ കൊതിച്ചൊരു കാര്യം സംഭവിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് പണ്ഡിറ്റ് പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ല് താരം പങ്കുവെച്ചത്.

മമ്മുക്കയോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ്

ചിത്രത്തില്‍ വളരെ പോസിറ്റീവായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് ഒരുപാടൊന്നും ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അധികമൊന്നും ആലോചിക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നു.

നേരില്‍ പരിചയപ്പെട്ടിട്ടില്ല

സിനിമയിലെത്തുന്നതിനും മുന്‍പേ മമ്മൂട്ടിയേയും അദ്ദേഹത്തിന്‍റെ ചിത്രങ്ങളെയും ശ്രദ്ധിക്കാറുണ്ട്. പല കഥാപാത്രങ്ങളും അദ്ദേഹം ചെയ്താല്‍ എങ്ങനെ ആയിരിക്കുമെന്നും ചിന്തിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. ഒാണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

നേരത്തെയും അവസരങ്ങള്‍ ലഭിച്ചിരുന്നു പക്ഷേ..

മുഖ്യാധാരാ സിനിമയിലേക്കുള്ള ആദ്യാവസരമല്ല ഇത്. നേരത്തെയും അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നു. അവയില്‍ പ്രമുഖ താരങ്ങളുള്‍പ്പെട്ട സിനിമയുമുണ്ടായിരുന്നു. എന്നാല്‍ അതിന്‍റെ തിരക്കഥകള്‍ തനിക്ക് ഇഷ്ടപ്പെട്ടില്ല. വെറുതേ മുഖം കാണിച്ച് പോകുന്ന തരത്തിലുള്ള കഥാപാത്രമാവാന്‍ താല്‍പര്യമില്ലായിരുന്നു. ഈ വേഷത്തെക്കുറിച്ച് നേരത്തേ ചില സൂചനകളുണ്ടായിരുന്നു. പക്ഷേ സിനിമയിലെ കാര്യങ്ങളൊക്കെ യാഥാര്‍ഥ്യമാകണമെങ്കില്‍ പല ഘടകങ്ങള്‍ ചേര്‍ന്നുവരണമല്ലോ, അത്തരത്തിലുള്ളതൊക്കെ ഇപ്പോള്‍ ഒത്തുവന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കോമ്പിനേഷന്‍ സീനുകള്‍ ഉടന്‍ ഉണ്ടാവില്ല

മറ്റൊരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ മമ്മൂട്ടി അതിനു ശേഷമേ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. അതിനാല്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ഉടന്‍ ഉണ്ടാവില്ലെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

സ്വന്തം ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി

സ്വന്തമായി സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളുടെ പണിപ്പുരയിലായിരുന്നുവെന്നും അവയ്ക്ക് ഇടവേള നല്‍കിയാണ് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെത്തിയിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ്പറഞ്ഞു . രണ്ട് സിനിമകളുടെ വര്‍ക്കിലായിരുന്നു ഞാന്‍. 'ഉരുക്കുസതീശന്‍' എന്ന ഒരു സിനിമയും 'ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍' എന്ന മറ്റൊരു സിനിമയും. ഉരുക്കുസതീശന്റെ ചിത്രീകരണത്തില്‍നിന്ന് രണ്ട് മാസത്തെ ബ്രേക്ക് എടുത്തിരിക്കുകയാണ്. തല മൊട്ടയടിച്ച ലുക്കിലാണ് അതില്‍ ഞാനെത്തുന്നത്. ആ പ്രോജക്ടുകള്‍ക്കിടയിലാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വന്നത്.

English summary
An excited Santhosh Pandit shared the big news with his followers in Facebook. He has temporarily stalled the works of his upcoming directorial Urukku Satheesan for working in the Mammootty starrer. Incidentally, this is the first time he is starring in a movie that is not directed by him. Details about his character in the movie are not yet known.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam