TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സന്തോഷ് പണ്ഡിറ്റിന്റെ കൈക്രിയകള്‍ക്ക് ക്യാമറാമാന്റെ പണി
കൊച്ചി: ആദ്യ സിനിമയില്‍ തന്നെ പെണ്‍കുട്ടികളുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കലും നെഗറ്റീവ് ഇമേജുമൊക്കെയായി മലയാളികളുടെ ശ്രദ്ധ കവര്‍ന്ന സിനിമാ നടനും നിര്‍മാതാവുമായ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് രംഗങ്ങള്‍ പുറത്തുവിട്ടത് ക്യാമാറാമാന് ആണെന്ന് സംശയം. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ക്യാമറാ ക്രൂ ആയിരിക്കാം ഇതിനു പിന്നിലെന്ന് പറഞ്ഞത്.
കുറച്ചു നാളായി യൂ ട്യൂബില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഗ്രീന്‍ റൂമില്‍ വെച്ച് നായികയ്ക്കൊപ്പമുള്ള രംഗങ്ങള്‍ അഭിനയിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. തെറ്റിദ്ധാരണയുണ്ടാക്കും വിധം ഇത് ആരോ യു ട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ക്യാമറ ക്രൂവില്‍ പെട്ട ആരോ ആണ് ഇതിന് പിന്നിലെന്നാണ് സന്തോഷ് പണ്ഡിറ്റ് സംശയിക്കുന്നത്. ദൃശ്യങ്ങള്‍ എഡിറ്റു ചെയ്ത ഒറിജിനല്‍ വീഡിയോ സന്തോഷ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

'കാളിദാസന് കവിതയെഴുതുകയാണ്' എന്ന സന്തോഷിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടതാണ് യു ട്യൂബിലെ വീഡിയോ. സന്തോഷ് പണ്ഡിറ്റിന്റെ ഷൂട്ടിംഗിന്റെ പിന്നണിക്കാഴ്ചയെന്ന പേരിലാണ് ഇത് അപ് ലോഡ് ചെയ്തിരിക്കുന്നത്. നായികയുമായി അടുത്തഭിനയിക്കുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്. നായികയാവട്ടെ പരമാവധി സഹകരിക്കുകയും ചെയ്യുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ പതിവുപോലെ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളും അടങ്ങിയതാണ് വിവരം. ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ നേരത്തെ യു ട്യൂബില്‍ അപ്ലോഡ് ചെയ്ത ദൃശ്യത്തെ കുറിച്ചുള്ള പരാമര്‍ശവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തിറങ്ങിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. വീഡിയോ പരമാവധി പ്രേക്ഷകരിലെത്തുന്നതോടെ ചിത്രം റിലീസിനുമുന്നേ സംസാരവിഷയമാക്കുകയെന്നതാവാം ഇതിനു പിറകില്‍.
സന്തോഷ് പണ്ഡിറ്റിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്ക്