പണ്ഡിറ്റ് സാഹിത്യത്തിലും കൈവെയ്ക്കുന്നു

തന്റെ സിനിമകളുടെ പേരു പോലെ നോവലിനും വ്യത്യസ്തമായൊരു പേര് പണ്ഡിറ്റ് കണ്ടെത്തിക്കഴിഞ്ഞു. വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് നീലിമ നല്ല കുട്ടിയാണെന്നൊരു നോവലാണ് പണ്ഡിറ്റ എഴുതുന്നത്.
കോളെജ് പഠനകാലത്ത് രചിച്ച നോവല്‍ പുതിയതലമുറയുടെ അഭിരുചിയ്ക്കനുസരിച്ച് മാറ്റിയെഴുതിരിയ്ക്കുകയാണ് ഈ സകലകലാവല്ലഭന്‍.
ഒരു സ്ത്രീ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് നോവലിന്റെ പ്രമേയമെന്ന് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.
തന്റെ നോവലിനെ ജനലക്ഷങ്ങളാണ് കാത്തിരിയ്ക്കുന്നത്. ഇതും ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സമൂഹത്തിലെ ഒരുവിഭാഗം നോവലിനെ കോമാളിത്തരമായി വിലയിരുത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. ഞാനൊരു കോമാളിയല്ല, എന്നെക്കൊണ്ടു കഴിയാവുന്നതില്‍ ഏറ്റവും മികച്ചതാണ് ഞാന്‍ സൃഷ്ടിയ്ക്കുന്നത്. അസൂയാലുക്കളാണ് ഇനി പരിഹാസ്യനാക്കി ചിത്രീകരിയ്ക്കുന്നതെന്നും പണ്ഡിറ്റ് വിശദീകരിയ്ക്കുന്നു.
എന്തും തിരുത്താവുന്ന രീതിയിലാണ് നോവല്‍ മംഗളം വാങ്ങുന്നതെന്നും അതുകൊണ്ട് നോവലില്‍ ആവശ്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











