»   » വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

Posted By: Rohini
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡും ഒരു വഞ്ചിയിലെ യാത്രക്കാരാണെന്നാണ് മലയാളികള്‍ പറയുന്നത്. ഇരുവരും ആളുകളുടെ വിമര്‍ശനങ്ങളെ പ്രശംസകളാക്കി എടുത്ത് മുന്നേറുകയാണ്. വിമര്‍ശനങ്ങള്‍ക്കോ കളിയാക്കലുകള്‍ക്കോ ഒന്നും സന്തോഷ് പണ്ഡിറ്റിനെയും ലേഡീ സന്തോഷ് പണ്ഡിറ്റ് എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡിനെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇതിനോടകം വ്യക്തമായതാണ്.

വായുവും വെള്ളവും പോലെയാണ് സെക്‌സും, അത് ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍; മിനി റിച്ചാര്‍ഡ് പറയുന്നു

ഇരുവരും ഒന്നിച്ചാല്‍ എങ്ങിനെയിരിയ്ക്കും. അധികം ആലോചിക്കാനൊന്നുമില്ല. അത് സംഭവിയ്ക്കുന്നു. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് എത്തുന്നതായി വാര്‍ത്തകള്‍. ഒരു സിനിമാ വാരികയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

എന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് തടസ്സമല്ല, മിനി റിച്ചാര്‍ഡിന്റെ മോഹം

സന്തോഷ് പണ്ഡിറ്റ്

കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് നിര്‍മിച്ച് അഭിനയിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തുന്നത്. നിലവാരമില്ലാത്ത ചിത്രമായിട്ടും സോഷ്യല്‍ മീഡിയയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് കാഴ്ചക്കാരുണ്ടായി. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വളര്‍ന്ന സിനിമാക്കാരനാണ് സന്തോഷ് പണ്ഡിറ്റ്. വിമര്‍ശനങ്ങളെയും കളിയാക്കലിനെയും സന്തോഷ് പണ്ഡിറ്റ് പ്രശംസകളായി എടുത്തു.

മിനി റിച്ചാര്‍ഡ്

ലേഡീ സന്തോഷ് പണ്ഡിറ്റ് എന്നാണ് മിനി റിച്ചാര്‍ഡ് അറിയപ്പെടുന്നത്. അന്ന് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ശ്രദ്ധ നേടിയത്. ഈ വീഡിയോയും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വിമര്‍ശനങ്ങളെ മിനിയും കാര്യമാക്കി എടുത്തില്ല. അമേരിക്കന്‍ മലയാളിയായ മിനി കോട്ടയം കുറുപ്പുന്തുറ സ്വദേശിയാണ്.

ഇരുവരും ഒന്നിക്കുന്നു

ഈ രണ്ട് പേരും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഭിനയിക്കുന്ന മമ്മൂട്ടി ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍ മിനി നായികയാകുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിയ്ക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമ നിര്‍മിയ്ക്കുന്നത് പണ്ഡിറ്റ് അല്ല. പകരം മിനിയായിരിയ്ക്കും പണം മുടക്കുക.

വ്യത്യസ്തമായ പ്രണയം

വ്യത്യസ്തമായ ഒരു പ്രണയ കഥയായിരിയ്ക്കുമത്രെ ചിത്രം. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നായികയുടെയും ഇന്ത്യന്‍ യുവാവിന്റെയും പ്രണയമാണ് കഥ. കൊച്ചി, ബാംഗ്ലൂര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായിട്ടായിരിയ്ക്കും ഷൂട്ടിങ്. ആദ്യമായിട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചിത്രം കേരളം വിട്ട് പുറത്ത് പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പാമ്പാടിയില്‍ ജിഷ്ണു,കോട്ടയത്ത് ശ്രീക്കുട്ടി... തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ

English summary
Santhosh Pandit will romance with Mini Richard

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam