»   » സന്തോഷ് പണ്ഡിറ്റ് മൊട്ടയടിച്ചതിന് പിന്നില്‍ മലയാളി ഹൗസിലെ ആ താരമാണോ ???

സന്തോഷ് പണ്ഡിറ്റ് മൊട്ടയടിച്ചതിന് പിന്നില്‍ മലയാളി ഹൗസിലെ ആ താരമാണോ ???

Posted By: Nihara
Subscribe to Filmibeat Malayalam

തന്റെ എട്ടാമത്തെ സിനിമയായ ഉരുക്ക് സതീശന് വേണ്ടിയാണ് സന്തോഷ് പണ്ഡിറ്റ് മേക്കോവര്‍ നടത്തിയത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. യാതൊരു ലക്ഷ്യവുമില്ലാതെ തോന്നിയ പോലെ നടക്കുന്ന സതീശന്റെ കഥയാണ് ചിത്രം പറയുന്നത്.

ജയില്‍വാസവും ക്വട്ടേഷനുമായി കഴിയുന്ന സതീശന് വേണ്ടിയാണ് നടത്തിയത്. സിനിമയ്ക്ക് വേണ്ടി തല മോട്ടയടിക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് മേക്കോവര്‍ നടത്തിയത്.

ആദ്യമായി വില്ലനാവുന്നു

പതിവില്‍ നിന്ന് വിപരീതമായി ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് വില്ലനാവുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ഉണ്ട്. ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഉരുക്ക് സതീശന്‍ ഇറങ്ങുന്നത്.

സതീശനാവാനുള്ള തയ്യാറെടുപ്പ്

ആദ്യമായാണ് നെഗറ്റീവ് റോള്‍ ചെയ്യുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വിദ്യാ സമ്പന്നരായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പണ്ഡിറ്റ് പറഞ്ഞു.

മൊട്ടയടിച്ചതിന് പിന്നില്‍

മലയാളി ഹൗസ് ഷോയുടെ സമയത്ത് ഒരു ദിവസം പുലര്‍ച്ചെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വന്ന് മുടി പിടിച്ച് വലിച്ചു. ഞാന്‍ ഞെട്ടിയെഴുന്നേറ്റ് കാര്യം തിരക്കി. നിങ്ങളുടെ വിഗ്ഗ് എടുക്കാനാണ് വന്നതെന്ന് അവര്‍ പറഞ്ഞു. എന്റെ മുടി വിഗ്ഗാണെന്ന സംശയം മറ്റു പലര്‍ക്കും ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

മേക്കോവറിന് പിന്നില്‍

ക്വട്ടേഷന്‍ ഗുണ്ടയായി അഭിനയിക്കുന്നതിന് വേണ്ടിയാണ് മേക്കോവര്‍ നടത്തിയത്. ചീട്ടുകളി കേസിന് പിടിക്കപ്പെട്ട് ജയിലിലാണ് സതീശന്‍. പിന്നീട് കഉറ്റകൃത്യങ്ങളുടെ വഴിയേയാണ് സതീശന്‍ സഞ്ചരിച്ചത്.

English summary
i am cutting my hair for my seventh film...URUKKU SATHEESAN....most of my friends adviced me not to cut my hair....it ill also effect to my eighth film shooting becaus i havr to wait for a ling time to grow my hair for its shooting..but i think for the perfection of this film scenes it is bettr...what is your opinion...how is my new look...i am eagerly waiing for your suggedtions and commentd...i assure all of uto give reply...thank u...have a great day..SANTHOSH PANDIT

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam