»   » പണ്ഡിറ്റിന്റെ ഗാനത്തിന് ആരാധകര്‍ കൂടുന്നു

പണ്ഡിറ്റിന്റെ ഗാനത്തിന് ആരാധകര്‍ കൂടുന്നു

Posted By:
Subscribe to Filmibeat Malayalam
Santhosh Pandit
സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരുടെ എണ്ണം കൂടിത്തുടങ്ങിയോ? ഉണ്ടെന്നുവേണം കരുതാന്‍. കാരണം സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രമായ മിനിമോളുടെ അച്ഛനിലെ ഗാനത്തിന് ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ അത്തരത്തിലുള്ളതാണ്. ഭാര്യയുടെ ആത്മഹത്യാ സീനും സന്തോഷിന്റെ പൊട്ടിക്കരച്ചിലുമെല്ലാമുള്‍പ്പെടുന്ന ഗാനരംഗം ഹൃദയങ്ങള്‍ അലിയിയ്ക്കുകയാണെന്നാണ് യുട്യൂബില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

യുട്യൂബിലിട്ടിരിക്കുന്ന ഗാനത്തിന്റെ വീഡിയോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ അത്തരത്തിലുള്ളതാണ്. മുമ്പ് ഭൂരിഭാഗം പേരും സന്തോഷിന്റെ കമന്റുകളിലൂടെ തേജോവധം ചെയ്യാനാണ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വലിയ പ്രോത്സാഹനവും അംഗീകരാവുമാണ് കമന്റുകളില്‍ മിക്കതിലും കാണാന്‍ കഴിയുന്നത്.

പടിഞ്ഞാറന്‍ കാറ്റുവന്നു എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇതിനകം തന്നെ പതിനെട്ടായിരത്തിലേറെ ആലുകള്‍ കണ്ടുകഴിഞ്ഞു. പണ്ഡിറ്റിന്റെ പൊട്ടിക്കരച്ചിലിലെ ഒറിജിനാലിറ്റിതന്നെയാണ് ഗാനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത. അമ്മയില്ലാതെ മകളെ വളര്‍ത്തുന്നതെല്ലാമാണ് ഗാനരംഗത്ത് കാണാന്‍ കഴിയുന്ന ദൃശ്യങ്ങള്‍. സന്തോഷ് നിങ്ങള്‍ മഹാനാണ് എന്നും നല്ല സംഗീതം എന്നും മറ്റുമാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളില്‍ അധികവും.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ രണ്ട് ചിത്രങ്ങളെ മലയാളികള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും അസഭ്യം പറഞ്ഞുമാണ് സ്വീകരിച്ചിരുന്നത്. സന്തോഷും എല്ലാ അവകാശങ്ങളുമുള്ള ഒരു വ്യക്തിയാണെന്ന കാര്യം പോലുമോര്‍ക്കാതെ ചാനലുകളായ ചാനലുകള്‍ മുഴുവും ഇയാളെ വിളിച്ചിരുത്തി അപമാനിയ്ക്കുന്നതും നമ്മള്‍ കണ്ടതാണ്. എന്തായാലും ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും, വിമര്‍ശനങ്ങളില്‍ നിന്നും നല്ലത് കണ്ടെത്തി മാറ്റങ്ങള്‍ വരുത്താന്‍ തനിയ്ക്കറിയാമെന്നും സന്തോഷ് തെളിയിച്ചിരിക്കുകയാണ്.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഇമേജ് മാറ്റിയെടുത്തതില്‍ വലിയ പങ്കുണ്ട്. പരിപാടിയില്‍ വന്നതോടെ സന്തോഷിന് വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്.

English summary
Santosh Pandit's new film Minimolude Achan to be release soon, and one song in this film already released on Youtube getting big appreciation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam