»   » എട്ടിന്റെ മാജിക്കുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും

എട്ടിന്റെ മാജിക്കുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam

എട്ട് ഗാനങ്ങള്‍, എട്ട നൃത്തം, എട്ട് സംഘട്ടനം, എട്ട് നായികമാര്‍ ഒരു നായകന്‍. ഇപ്പോള്‍ തന്നെ ആളെ പിടികിട്ടികാണുമല്ലോ. അതെ ഗാനരചന, സംഗീതം, ആലാപനം, കഥ, തിരക്കഥ, സംവിധാനം, സംഘട്ടനം, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം, എഡിറ്റിങ്, നൃത്തസംവിധാനം, കലാസംവിധാനം എന്നിവ ഒറ്റയ്ക്കു നിര്‍വഹിച്ച് സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുന്നു. മൂന്നാംചിത്രമായ മിനിമോളുടെ അച്ഛനുമായി. നവംബര്‍ എട്ടിനാണ് മിനിമോളുടെ അച്ഛന്‍ കേരള തിയറ്ററുകളിലെത്തുന്നത്.


ആശുപത്രി കഥയുമായിട്ടാണ് ഇക്കുറി പണ്ഡിറ്റ് എത്തുന്നത്. മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അച്ഛനും മകളും. അവരെ സാമ്പത്തികമായി പിഴിയാന്‍ ശ്രമിക്കുന്ന ഡോക്ടര്‍. മിനിമോളുടെ രക്ഷകനായിട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ കഥാപാത്രം എത്തുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ മകളായ വര്‍ഷയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Santhosh Pandit

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് കടന്നുവരുന്നത്. മോശം ചിത്രമൊരുക്കി പ്രശസ്തി ലഭിച്ച നടനായിരുന്നു അദ്ദേഹം. കൂതറ എന്ന വിഭാഗത്തില്‍പ്പെടുത്തിയ യുവാക്കള്‍ വിജയിപ്പിച്ച ചിത്രം കൂടിയായിരുന്നു കൃഷ്ണനും രാധയും.

എന്നാല്‍ രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് വന്‍ പരാജയമായി. ചാനലുകളിലൂടെ വീണ്ടും പ്രശസ്തനായ സന്തോഷ് മൂന്നാമത്തെ ചിത്രം വിജയിപ്പിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ്. എല്ലാതരം പ്രേക്ഷകരെയും സന്തോഷിപ്പിക്കാന്‍ തന്നെയാണ് ഇക്കുറിയും സന്തോഷ് എത്തുന്നത്.

English summary
Santhosh Pandit strike again, coming with his 3rd Film 'Minimolude Achan'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam