»   » മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സംവിധാനം ചെയ്യുന്നത് സംഗീത് ശിവന്‍, കളം മാറി സന്തോഷ് ശിവന്‍?

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സംവിധാനം ചെയ്യുന്നത് സംഗീത് ശിവന്‍, കളം മാറി സന്തോഷ് ശിവന്‍?

Posted By:
Subscribe to Filmibeat Malayalam

2018 മമ്മൂട്ടിയെ സംബന്ധിച്ച് പ്രതീക്ഷകളുടെ വര്‍ഷമാണ്. നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് പുതിയ വര്‍ഷം മമ്മൂട്ടിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മാമാങ്കം, കുഞ്ഞാലി മരക്കാര്‍, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്നിവയാണ് അവയില്‍ പ്രധാനം. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്... മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യം, ആ വരവിന് ദിവസങ്ങള്‍ മാത്രം?

ആഗസ്റ്റ് സിനിമ നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍

കോഴിക്കോട് സാമൂതിരിമാരുടെ പടത്തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍. ഈ ഗണത്തിലെ നാലാമത്തേയും അവസാനത്തേയും കുഞ്ഞാലി മരക്കാറുടെ കഥയാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയാക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

കടലില്‍ ചിത്രീകരണം

ചിത്രത്തിന്റെ 70 ശതമാനത്തോളം കടലിലായിരിക്കും ചിത്രീകരിക്കേണ്ടി വരിക. ചിത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പുതുമയും അത് തന്നെയാണ്. 50 കോടിയലധികമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഹോളിവുഡ് നിലവാരത്തിലുള്ള അണിയറ പ്രവര്‍ത്തകരെ ചിത്രത്തിനായി അണിനിരത്താനും ഉദ്ദേശമുണ്ട്.

പുതിയ സംവിധാകയന്‍

കുഞ്ഞാലി മരക്കാര്‍ അമല്‍ നീരദ് സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഒടുവില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷ് ശിവന്‍ ആയിരുന്നു സംവിധായകന്‍. എന്നാല്‍ സന്തോഷ് ശിവന് പകരം സംഗീത് ശിവന്‍ സംവിധായകനായേക്കും എന്നാണ് സൂചന.

ക്യാമറാമാനായി ഒപ്പമുണ്ടാകും

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സന്തോഷ് ശിവനായിരിക്കും ചിത്രത്തിന്റെ ഛായാഗ്രഹണം. ക്യാമറയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിച്ചത്. താനല്ലെങ്കില്‍ സംഗീത് ശിവന്‍ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്.

മമ്മൂട്ടിക്ക് മാത്രം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും കുഞ്ഞാലി മരക്കാര്‍. മമ്മൂട്ടി മാത്രം ചെയ്യാന്‍ കഴിയുന്നൊരു വേഷമായിരിക്കും ഇതെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. കുഞ്ഞാലി മരക്കാരുടെ പോരാട്ട വീര്യവും കൈക്കരുത്തുമാണ് ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നത്.

അകല്‍ച്ചയില്ല

ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായ സന്തോഷ് ശിവനുമായി യാതൊരു അകല്‍ച്ചയുമില്ലെന്നും ഇടയ്ക്ക് ഒരു ആശയക്കുഴപ്പമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ച നവംബര്‍ ഒന്നിന് തന്നെയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതായി പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്.

English summary
Santhosh Sivan makes initial revelations about his Mammootty starrer film ‘Kunjali Marakkar'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam