Just In
- 13 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 58 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
മലയാളത്തിന്റെ സ്വയം പ്രഖ്യാപിത സൂപ്പര്‍താരമായ സന്തോഷ് പണ്ഡിറ്റ് ഇതുവരെ സിനിമയില്‍ വണ്‍ മാന്‍ ഷോയാണ് നടത്തിക്കൊണ്ടിരുന്നത്. കഥയെഴുത്തും സംവിധാനവും നിര്‍മ്മാണവുമെല്ലാം തനിച്ചു ചെയ്ത സന്തോഷ് ഇതാ മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ വേഷമിടുന്നു. ഷൈബിന് സംവിധാനം ച യ്യെുന്ന കോമിക് ബോയ്സ് എന്ന് ഹാസ്യ സിഡിയിലാണ് സന്തോഷ് പണ്ഡിറ്റ് വേഷമിടുന്നത്.
നാടിനെ മാലിന്യമുക്തമാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഐപിഎസുകാരനായിട്ടാണ് സന്തോഷ് എത്തുന്നത്. ചിരഞ്ജീവി ഐപിഎസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സന്തോഷിന്റെ സ്ഥിരം ശൈലിയിലുള്ള പഞ്ച് ഡയയലോഗുകളാണ് ഈ കൊച്ചുചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹാസ്യ പരിപാടിയില്‍ പക്ഷേ സന്തോഷ് ആലപിക്കുന്ന ഗാനങ്ങളൊന്നും ചേര്‍ത്തിട്ടില്ല. പ്രമുഖ മിമിക്രി താരമായ അയ്യപ്പ ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാക്കിയും തൊപ്പിയുമണിഞ്ഞ് ആക്ഷന്‍ ഹീറോയെപ്പോലെ ജീപ്പില്‍ വന്നിറങ്ങുന്ന സന്തോഷ് പണ്ഡിറ്റിന്റെ രംഗങ്ങള്‍ എന്തായാലും പ്രേക്ഷകര്‍ക്കൊരു വിരുന്നാകുമെന്നകാര്യത്തില് സംശയമില്ല. ചിത്രത്തിലെ കിടിലന്‍ ഡയലോഗുകളില്‍ ചിലത് ഇതാ. .

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
മാലിന്യം പൊതുസ്ഥലത്തിടാനായി ബൈക്കില്‍ വരുന്ന യുവാവിനെ ജീപ്പില്‍ പിന്തുടര്ന്ന് തടയുന്ന ചിരഞ്ജീവി ഐപിഎസിന്റെ ആദ്യത്തെ ഡയലോഗ് ഇങ്ങനെയാണ് മലപ്പുറത്തേയ്ക്ക് ബസിന് പോകാന്‍ അങ്കമാലിയ്ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല.

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
യുവാവിനെ കഴുത്തില്ക്കുത്തിപ്പിടിച്ച് നിര്‍ത്തി ഐപിഎസ് ഡയലോഗ് തുടരുകയാണ് രണ്ടാമത്തെ കിടിലന്‍ ഡയലോഗ് വരുന്നത് ഇങ്ങനെ- തീപ്പെട്ടിക്കൊള്ളി ഉരച്ചാല്‍ മെഴുകുതിരി കത്തിയ്ക്കാം, എന്നാല്‍ മെഴുകുതിരി ഉരച്ചാല്‍ തീപ്പെട്ടിക്കൊള്ളി കത്തിക്കാനാവില്ല. തന്റെ എംഎല്‍എയുടെ മകനാണ് എന്തും ചെയ്യുമെന്ന് യുവാവ് പറയുമ്പോഴാണ് ചിരഞ്ജീവിയുടെ ഈ ഡയലോഗ്.

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
പിതാവായ എംഎല്‍എയുടെ പവര്‍ വച്ച് ഐപിഎസ് തൊപ്പി തെറിപ്പിക്കുമെന്ന് യുവാവ് പറയുമ്പോള്‍ ഐപിഎസിന്റെ ഡയലോഗ് ഇങ്ങനെ- പഴത്തില്‍ തൊലിയുണ്ടെന്ന് കരുതി പഴംപൊരിയില്‍ തൊലിയുണ്ടെന്ന് തെറ്റിദ്ധരിക്കരുത്.

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണിയ്ക്കുള്ള മറുപടിയാണ് തൊപ്പി ഡയലോഗ്. ഒറ്റ കോളുകൊണ്ട് തെറിയ്ക്കുന്ന തൊപ്പിയല്ല ഇത്, തൊപ്പിയ്ക്ക് പറ്റിയ തല ഞാന്‍ കൊണ്ടുനടക്കാറില്ല തലയ്ക്കു പറ്റിയ തൊപ്പിയേ ഞാന്‍ കൊണ്ടുനടക്കാറുള്ളു.

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
തന്റെ ദേഹത്ത് തൊടരുതെന്നും താന്‍ ബ്ലാക് ബെല്‍റ്റ് ആണെന്നും പറയുന്ന യുവാവിനോട് സന്തോഷ്- വാര്‍ക്ക പണിക്കാര് ഇഷ്ടിക പൊട്ടിയ്ക്കുന്നത് കരാട്ടേ പഠിച്ചിട്ടല്ല മിസ്റ്റര്‍..

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
യുവാവിനെ പിതാവായ എംഎല്‍എയ്ക്കു മുന്നില്‍ കൊണ്ടുവന്നശേഷമുള്ള കിടില് ഡയലോഗുകളില്‍ ഒന്നിങ്ങനെ- കണ്ടക്ടറോട് ബാക്കി ചോദിച്ചാല്‍ ചില്ലറ കിട്ടും ഡ്രൈവറോട് ചോദിച്ചിട്ട് കാര്യമില്ല..

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
എംഎല്‍എയും മകനും ചേര്‍ന്ന് അപമാനിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഐപിഎസ് ചോദിക്കുന്നതിങ്ങനെ- ആനയ്ക്ക് മദമിളകിയാല്‍ ചങ്ങലയ്ക്കിടാം, എന്നാല്‍ ചങ്ങലയ്ക്ക് മദമിളകിയാല്‍...?

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
വാഗ്വാദം മൂക്കുന്നതിനിടെ വീണ്ടും ഐപിഎസിന്റെ ഡയലോഗ് ചോറ് വെന്തോയെന്ന് നോക്കുന്നത് ഞെക്കി നോക്കിയിട്ടാണ്, അല്ലാതെ കവടി നിരത്തിയിട്ടല്ല.

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
ചിത്രത്തില്‍ സന്തോഷ് പാടിയിട്ടില്ലെങ്കിലും സന്തോഷ് അഭിനയിക്കുന്നൊരു ഗാനരംഗം ഇതിലുണ്ട്. ദൈവത്തിന് സ്വന്തം നാടിത് ഗോഡ്സ് ഓണ്‍ കണ്ട്രി എന്നു തുടങ്ങുന്ന ഗാനരംഗത്ത് പ്രതിപാദിയ്ക്കുന്നത് കേരളത്തിലെ മാലിന്യ കൂനകളെയും സമൂഹത്തിലെ മൂല്യച്ച്യുതികളെയും കുറിച്ചാണ്

'പഞ്ച് ഡയലോഗു'കളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
ഒരു മിഷന് കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് മാലിന്യ മാനേജ്മെന്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വീണ്ടും ഐപിഎസിന്റെ പഞ്ച് ഡയലോഗ്. ഞായറാഴ്ച അവധിയാണോയെന്നറിയാന് കലണ്ടറില്‍ നോക്കേണ്ട, ശനിയാഴ്ച ആരോടെങ്കിലും ചോദിച്ചാല്‍ പേരേ..