»   » താന്‍ മറ്റുള്ളവരെപ്പോലെയല്ലെന്ന് സനുഷ

താന്‍ മറ്റുള്ളവരെപ്പോലെയല്ലെന്ന് സനുഷ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പുതുനായികമാരില്‍ ഒരാളാണ് സനുഷ. ടിവി സീരിയലുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന കൊച്ച് അഭിനേത്രിയായിരുന്ന സനുഷ നായികമായി മലയാളത്തില്‍ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു മിസ്റ്റര്‍ മരുമകന്‍. അടുത്തതായി സനുഷ അവതരിപ്പിക്കുന്ന കാമ്പുള്ള വേഷം അനീഷ് അന്‍വറിന്റെ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലാണ്. ഇതുകൂടാതെ ഉണ്ണി മുകുന്ദനൊപ്പം അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിലും സനുഷ അഭിനയിക്കുന്നുണ്ട്.

യുവതാരമാണെങ്കിലും തന്റെ സമപ്രായക്കാരായ മറ്റുള്ളവര്‍ക്കുള്ളതുപോലെയുള്ള പലഭ്രമങ്ങളും തനിയ്ക്കില്ലെന്നാണ് സനുഷ പറയുന്നത്. പ്രധാനമായും ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും കാര്യമാണ് സനുഷ പറയുന്നത്.

Sanusha

മറ്റ് യുവാക്കളെയും യുവതികളെയും പോലെ ഫേസ്ബുക്കിലൊന്നും സദാസമയവും സമയം ചെലവിടുന്ന പതിവ് തനിക്കില്ലെന്നാണ് താരം പറയുന്നത്. ഇത്തരം നവീന സാങ്കേതിക വിദ്യയെ വാര്‍ത്താവിനിമയത്തിനുള്ള മാര്‍ഗ്ഗമായിട്ടാണത്രേ സനുഷ കാണുന്നത്, അതിനുവേണ്ടി മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ താന്‍ ഉപയോഗിക്കാറുള്ളുവെന്നും സനുഷ പറയുന്നു.

നെറ്റില്‍ പരതി വെറുതേ സമയം കളയുന്ന സ്വഭാവവും സനുഷയ്ക്ക് ഇല്ലത്രേ. ആ സമയമെല്ലാം മറ്റു വല്ലരീതിയിലും ഉപയോഗിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും സനുഷ പറഞ്ഞു.

English summary
Young Actress Sanusha said that she is not interested to spent too much of time on internet and social networking sites

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X