»   »  സനുഷയ്ക്ക് വലിയൊരു ആഗ്രഹമുണ്ട്... സിനിമയേക്കാള്‍ വലിയ സ്വപ്‌നമാണത്....

സനുഷയ്ക്ക് വലിയൊരു ആഗ്രഹമുണ്ട്... സിനിമയേക്കാള്‍ വലിയ സ്വപ്‌നമാണത്....

Posted By:
Subscribe to Filmibeat Malayalam


ചെറിയപ്രായത്തില്‍ തന്നെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമായിരുന്നു സനുഷ. അഭിനയത്തോടൊപ്പം പഠനത്തിനും പ്രാധാന്യം നല്‍കിയ കൊണ്ടായിരുന്നു സിനിമകള്‍ ചെയ്തിരുന്നത്. അഞ്ചാം വയസ്സില്‍ അഭിനയം ആരംഭിച്ച സനുഷ ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.

സിനിമയില്‍ എത്തുന്ന നടിമാര്‍ വിവാഹത്തിന് ശേഷം ഇന്‍ഡസ്ട്രി വിടുന്നതും ചിലരൊക്കെ തിരിച്ച് വരുന്നതും സ്ഥിരം കാഴ്ചയാണ്. ഒട്ടുമിക്ക താരങ്ങളും വിവാഹശേഷം സിനിമാ ജീവിതം ഉപേക്ഷിക്കുകയാണ് പതിവ്.

sanushasanthosh

തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെക്കുറിച്ചും സനുഷയ്ക്ക് കൃത്യമായ തീരുമാനങ്ങളുണ്ട്. സിനിമയേക്കാള്‍ വലിയൊരു ആഗ്രമാണ് സനുഷയ്ക്ക് ഇപ്പോഴുള്ളത്. സിനിമ ഒരു പാഷനാണെങ്കില്‍ കരിയറില്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കണം എന്നാണ് ആഗ്രഹം.

കുടുംബിനിയെന്ന വലിയ റോളിലേക്ക് എത്തുമ്പോള്‍ സ്വന്തം നിലനില്പിനായി സര്‍ക്കാര്‍ ജോലി സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് താരം. ഇത് വെറും ആഗ്രഹം മാത്രമല്ല, ഒപ്പം പ്രയത്‌നവും ഉണ്ട്. പോസറ്റ് ഗ്രാജ്വേഷന്‍ സ്റ്റുഡന്റാണ് ഇപ്പോള്‍ സനുഷ.

അഭിനയവും പഠനവും ഒപ്പം മത്രപരീക്ഷകളില്‍ വിജയിക്കാനുള്ള പഠനവും കൂടെ നടത്തുന്നുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സനുഷ. പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് തന്റെ ലക്ഷ്യത്തെക്കുറിച്ച് സനുഷ പങ്കുവെച്ചത്.

English summary
sanusha needs a government job for marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam