»   » കൊടുംചൂട്; ശരണ്യ സെറ്റില്‍ തളര്‍ന്നു വീണു

കൊടുംചൂട്; ശരണ്യ സെറ്റില്‍ തളര്‍ന്നു വീണു

Posted By:
Subscribe to Filmibeat Malayalam
saranya mohan
തെന്നിന്ത്യന്‍ താരം ശരണ്യ മോഹന്‍ ഷൂട്ടിങ് സെറ്റില്‍ തളര്‍ന്നുവീണു. ഹിന്ദി ചിത്രമായ ബദ്‌ലാപൂര്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ രാജസ്ഥാനിലെ ലൊക്കേഷനിലാണ് ശരണ്യ തളര്‍ന്നുവീണത്.

രാജസ്ഥാനിലെ ദൂദ്ദു ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഇവിടുത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ചൂടും തന്മൂലമുള്ള ക്ഷീണവും കാരണമാണ് ശരണ്യ തളര്‍ന്നുവീണതെന്നാണ് സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ശൈലേഷ് വര്‍മ്മ നായികാനായകന്മാരായി അഭിനയിക്കുന്ന ശരണ്യയ്ക്കും നിഷാനും സീന്‍ വിവരിച്ച് കൊടുക്കുകയും തുടര്‍ന്ന് അവര്‍ അത് അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടയിലാണത്രേ ശരണ്യ തളര്‍ന്നുവീണത്.

പെട്ടെന്നുതന്നെ സെറ്റിലുള്ളവര്‍ താരത്തെ ആശുപത്രിയിലെത്തിയ്ക്കുകയും ചികിത്സ ഏര്‍പ്പാടാക്കുകയും ചെയ്തു. ചൂടുകാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതാണ് ശരണ്യ തളര്‍ന്നുവീഴാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പ്രശ്‌നത്തെത്തുടര്‍ന്ന് ആ ദിവസത്തെ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

നേരത്തേ ശരണ്യ അഭിനയിച്ച് ഹിറ്റായ വെള്ളിലാ കബഡി കുഴുവെന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ബദ്‌ലാപൂര്‍ ബോയ്‌സ്. ചിത്രത്തില്‍ സഹോദരിയുടെ നാട്ടില്‍ ഗ്രാമീണോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന സപ്‌നയെന്ന പെണ്‍കുട്ടിയുടെ വേഷമാണ് ശരണ്യ അവതരിപ്പിക്കുന്നത്.

English summary
The summer has begun and the soaring mercury has taken its toll on South actress Saranya Mohan, while she was shooting for the Bollywood remake of her Tamil film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam