»   » തക്കാളിയിലൂടെ ശരണ്യമോഹന്‍ വീണ്ടും മലയാളത്തിലേക്ക്

തക്കാളിയിലൂടെ ശരണ്യമോഹന്‍ വീണ്ടും മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ആലപ്പുഴക്കാരിയായ ശരണ്യമോഹന് ഏറ്റവും അധികം ആരാധകരുള്ളത് തമിഴിലാണ്. അനിയത്തിയായും , മകളായും, കാമുകിയായുമൊക്കെ ശരണ്യ തമിഴ് നാട്ടുകാരുടെ മനം കവര്‍ന്നു. മലയാളത്തിലും ശരണ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ അടുത്തകാലത്ത് നടിയ്ക്ക് മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ കുറവായിരുന്നു.

എന്തായാലും ശരണ്യയെ മലയാളത്തില്‍ കാണാനേയില്ല എന്ന പരാതി ഇനി വേണ്ട. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന തക്കാളി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ശരണ്യയാണ്. ജയഭാരതിയുടെ മകനായ ക്രിഷ് സത്താറാണ് ചിത്രത്തിലെ നായകന്‍. മലയാളസിനിമയില്‍ ബാലതാരമായെത്തി ഇപ്പോള്‍ നായികായി വളര്‍ന്ന ശരണ്യയുടെ ചില വിശേഷങ്ങള്‍

തക്കാളിയുമായി ശരണ്യ മോഹന്‍

ആലപ്പുഴക്കാരിയായ ശരണ്യയെന്ന കൊച്ചു നര്‍ത്തകിയുടെ ഡാന്‍സ് ഒരിയ്ക്കല്‍ സംവിധായകനായ ഫാസില്‍ കാണാനിടയായി. ഫാസില്‍ തന്റെ ചിത്രമായ അനിയത്തിപ്രാവിലേയ്ക്ക് അഭിനയിക്കാന്‍ ശരണ്യയെ ക്ഷണിച്ചു. അങ്ങനെ ആദ്യമായി ശരണ്യാമോഹന്‍ ക്യാമറയ്ക്ക് മുന്നിലെത്തി.

തക്കാളിയുമായി ശരണ്യ മോഹന്‍

മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായി ശരണ്യ അഭിനയിച്ചിട്ടുണ്ട്. കാതലുക്ക് മര്യാദൈ, ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ ചിത്രങ്ങളില്‍ ശരണ്യ ബാലതാരമായി അഭിനയിച്ചു.

തക്കാളിയുമായി ശരണ്യ മോഹന്‍

നൃത്തമാണ് ശരണ്യയ്ക്ക് അഭിനയത്തെക്കാളം ഇഷ്ടപ്പെട്ട മേഖല. അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകിയായ ഇവര്‍ ആലപ്പുഴയില്‍ ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

തക്കാളിയുമായി ശരണ്യ മോഹന്‍

മലയാളത്തിനെക്കാളേറെ ശരണ്യണയെ പോപ്പുലറാക്കിയത് തമിഴ് ചിത്രങ്ങളായിനരുന്നു. യാരെടീ നീ മോഹിനി എന്ന ചിത്രത്തില്‍ ധനുഷിനും നയന്‍സിനുമൊപ്പം ശരണ്യ അഭിനയിച്ചു. വെണ്ണിലാ കബടി കുഴുവും ശരണ്യയുടെ തമിഴ് ചിത്രങ്ങളില്‍ നല്ല പ്രതികരണം നേടിയവയായിരുന്നു.

തക്കാളിയുമായി ശരണ്യ മോഹന്‍

വേലായുധത്തില്‍ ഇളയദളപതി വിജയ് യുടെ സഹോദരിയായിട്ടാണ് ശരണ്യാമോഹന്‍ അഭിനയിച്ചത് ഒട്ടേറെ പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു ഇത്

തക്കാളിയുമായി ശരണ്യ മോഹന്‍

കെമിസ്ട്രി, നാടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകന്‍ എന്നീ ചിത്രങ്ങളിലാണ് ശരണ്യ അഭിനയിച്ചത്

തക്കാളിയുമായി ശരണ്യ മോഹന്‍

ശരണ്യയുടെ ചിത്രീകരണത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് തക്കാളി. രാജേഷ് കണ്ണങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിഷ് സത്താറാണ് നായകന്‍. ആഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ പൂജ. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിയ്ക്കും

തക്കാളിയുമായി ശരണ്യ മോഹന്‍

അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്നതോടെ പല മലയാള നടിമാരും ഗ്ളാമറസ് ആകാറുണ്ട്.എന്നാല്‍ അത്തരം ഗ്ളാമര്‍വേഷങ്ങളോട് തനിയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് ശരണ്യ പറയുന്നത്

തക്കാളിയുമായി ശരണ്യ മോഹന്‍

അമ്മ ദേവികയില്‍ നിന്നാണ് ശരണ്യ നൃത്തം അഭ്യസിയ്ക്കുന്നത്. ചെറുപ്പത്തിലേ നൃത്തം ചെയ്യുമായിരുന്ന ശരണ്യയുടെ ആലപ്പുഴയിലെ നൃത്ത വിദ്യാലയത്തിനല്‍ പഠിയ്ക്കാനെത്തുന്നവരില്‍ പല പ്രമുഖ നടിമാരും ഉണ്ട്

തക്കാളിയുമായി ശരണ്യ മോഹന്‍

നൃത്തവും സംഗീതവും ശരണ്യയ്ക്ക് പ്രിയപ്പെട്ടവയാണ്.

English summary
Thakkali is directed by Rajesh Kannangara. Krish Sathar plays opposite Saranya in this film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam