»   » കൃഷിന്റെ നായികയായി ശരണ്യയെത്തുന്നു

കൃഷിന്റെ നായികയായി ശരണ്യയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളിയാണെങ്കിലും തമിഴകത്താണ് ശരണ്യ മോഹന്‍ പേരെടുത്തിട്ടുള്ളത്. കുട്ടിക്കാലത്തുതന്നെ സിനിമയിലെത്തിയ ശരണ്യ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലഭിനയിച്ചത് തമിഴകത്താണ്. തമിഴകത്ത് മുന്‍നിരതാരങ്ങള്‍ക്കൊപ്പം വേഷമിട്ടിട്ടുള്ള ശരണ്യ കന്നഡയിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയില്‍ ശരണ്യ അഭിനയിക്കുന്ന ആദ്യ ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ വീണ്ടും മലയാളത്തിലെത്തുകയാണ് ആലപ്പുഴക്കാരിയായ ശരണ്യ. മലയാളത്തിലും തമിഴിലുമായി രാജേഷ് കണ്ണങ്കര ഒരുക്കുന്ന ചിത്രത്തിലാണ് ശരണ്യ നായികയാകുന്നത്.

നടി ജയഭാരിതിയുടെ മകന്‍ കൃഷ് ജെ സത്താറും ശേഖര്‍ മേനോനുംമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്. കൃഷിന്റെ നായികയായിട്ടാണ് ശരണ്യ എത്തുന്നത്. റോഡ് മൂവിയെന്ന ടാഗുമായിട്ടാണ് രാജേഷ് ഈ ചിത്രമൊരുക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. രാജസ്ഥാന്‍, ആഗ്ര, കട്ടക്ക് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Krish J Sathar

തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമെല്ലാമായി ശരണ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നൈ ഏതോ സെയ്തു വിട്ടൈ, കൊലകാലം എന്നീ ചിത്രങ്ങളാണ് തമിഴകത്ത് റിലീസിന് തയ്യാറാവുന്നത്. കന്നഡയില്‍ പരമശിവയും തെലുങ്കിലും മുദ്രയുമാണ് ശരണ്യയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. ഹിന്ദിച്ചിത്രമായ ബദ്‌ലാപൂര്‍ ബോയ്‌സിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

English summary
Saranya Mohan, an established actor of Kollywood, is back in Mollywood after a short gap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam