»   » മോഹന്‍ലാലിനോടൊപ്പമുള്ള ഈ താരം ആരാണെന്ന് പറയാമോ? ഹരികൃഷ്ണന്‍സ് ലൊക്കേഷനിലെ ഫോട്ടോയാണിത്!

മോഹന്‍ലാലിനോടൊപ്പമുള്ള ഈ താരം ആരാണെന്ന് പറയാമോ? ഹരികൃഷ്ണന്‍സ് ലൊക്കേഷനിലെ ഫോട്ടോയാണിത്!

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകളുമായി ശരണ്യ മോഹന്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ശരണ്യ ബാലതാരമായാണ് സിനിമയിലേക്ക് എത്തിയതെന്നുള്ള കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന ചിത്രം താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഈ ചിത്രം വൈറലായത്.

3 മാസത്തെ സുനാമിയില്‍ പിറന്ന ലുക്ക്, രണ്ടാം ജന്മത്തിലെ ആദ്യ വേദിയില്‍ വാചാലനായി ദിലീപ്, കാണൂ!


വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!


ഹരികൃഷ്ണന്‍സില്‍ ശരണ്യയും അഭിനയിച്ചിരുന്നോയെന്ന സംശയമാണ് പലരും ഉയര്‍ത്തിയത്. അഭിനയിച്ചിട്ടുണ്ടെന്ന് താരം മറുപടി നല്‍കിയിട്ടുണ്ട്. ശ്യാമിലിക്കൊപ്പമുള്ള സംഘത്തിലൊരാളായാണ് താരം വേഷമിട്ടത്. ഈ സിനിമ കൂടാതെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി ശരണ്യ വേഷമിട്ടിട്ടുണ്ട്. ഒരുനാള്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് താകരം തമിഴകത്തേക്ക് പ്രവേശിച്ചത്. പിന്നീട് യാരടി നീ മോഹനിയിലും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം താരം തമിഴകത്ത് സജീവമായിരുന്നു.


Ssranya Mohan

കെമിസ്ട്രി എന്ന സിനിമയിലൂടെ താരം നായികയായി തുടക്കം കുറിച്ചിരുന്നുവെങ്കിലും ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലേ താരത്തെ കണ്ടിരുന്നുള്ളൂ. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

English summary
Saranya Moahan' latest photo viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X