»   » ശരണ്യാ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ഭർത്താവ് , മറുപടി വൈറല്‍ !!

ശരണ്യാ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ഭർത്താവ് , മറുപടി വൈറല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹവും പ്രസവുമൊക്കെ കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് അല്‍പം വണ്ണം കൂടുന്നത് സ്വാഭാവികമാണ്. പിന്നീട് പലരും വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുകയും ചെയ്യാറുണ്ട്. വണ്ണം കൂടിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ വിവാഹ ശേഷമുള്ള ശരണ്യാ മോഹന്റെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. വാട്‌സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമായാണ് താരത്തിന്റെ ചിത്രം പ്രചരിച്ചിരുന്നത്.

മുന്‍പത്തേതിനേക്കാള്‍ വണ്ണം കൂടിയ താരത്തിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മനസ്സിലാവില്ല. പ്രസവ ശേഷമാണ് ശരണ്യയുടെ വണ്ണം കൂടിയത്. താരത്തിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഇതേക്കുറിച്ച് ശരണ്യ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ട്രോളര്‍മാര്‍ക്കും വിമര്‍ശകര്‍ക്കുമുള്ള ചുട്ട മറുപടിയാണ് ഭര്‍ത്താവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രസവ ശേഷം വണ്ണം കൂടി

മുന്‍പത്തേതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ ശരണ്യ ഇത്രയ്ക്ക് മാറിയോ എന്ന് ആരാധകര്‍ സംശയിച്ചു പോവുന്ന തരത്തിലുള്ള ചിത്രം. താരത്തിന്‍രെ പഴയ ഫോട്ടോയോടൊപ്പമാണ് ഈ ചിത്രവും പ്രചരിക്കുന്നത്. അതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ വണ്ണം കൂടിയതും മനസ്സിലാക്കാന്‍ കഴിയും.

നാടന്‍ വേഷത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ചേക്കേറി

താരജാഡയില്ലാതെ നാടന്‍ കുട്ടിയായാണ് ശരണ്യാ മോഹന്‍ പൊതു ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെടാറുള്ളത്. അന്യഭാഷയിലേക്ക് ചേക്കേറിയപ്പോഴും പരിധി വിട്ടുള്ള പ്രകടനത്തിനൊന്നും താരം തയ്യാറായിരുന്നില്ല.

ശരണ്യയുടെ വണ്ണത്തെ വിമര്‍ശിച്ച് ട്രോളര്‍മാരും

എന്തും ഏതിനും ട്രോള്‍ ഇറങ്ങുന്ന കാലം കൂടിയാണിത്. അത്തരത്തില്‍ ശരണ്യയുടെ വണ്ണത്തെക്കുറിച്ചും ട്രോളുകള്‍ ഇറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ട്രോളിന് ശക്തമായ മറുപടിയുമായാണ് ഭര്‍ത്താവ് രംഗത്തു വന്നിട്ടുള്ളത്.

ഭര്‍ത്താവിന്റെ മറുപടി

ശരണ്യയുടെ വണ്ണത്തെ കളിയാക്കിക്കൊണ്ടുള്ള വിമര്‍ശനത്തിന് ഭര്‍ത്താവ് നല്‍കിയ മറുപടി ഫേസ് ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ തന്റെ ഭാര്യയുടെ വണ്ണം ഒരു പ്രശ്‌നമേയല്ലെന്നാണ് അരവിന്ദ് കൃഷ്ണന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സര്‍വ്വ പിന്തുണയുമായി ഭര്‍ത്താവ്

വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതിനോടൊപ്പം തന്നെ ഭാര്യയെ കൃത്യമായി മനസ്സിലാക്കുന്ന ഭര്‍ത്താവാണ് താനെന്നും അരവിന്ദ് തെളിയിച്ചു. ഭാര്യയുടെ നല്ലമനസ്സിനെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്.

ഭാര്യയാവാനും അമ്മയാവാനും കാണിച്ച മനസ്സ്

ഇഷ്ടപ്പെട്ട മേഖല വേണ്ടെന്നു വെച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആവാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള്‍ ഉണ്ടാക്കിയവനും അത് ് വൈറല്‍ ആക്കിയ നല്ലമനസ്സുകാരം ചെയ്തിട്ടില്ലെന്നും അരവിന്ദ് കുറിച്ചിട്ടുണ്ട്.

വണ്ണം കുറയ്ക്കാന്‍ കഴിയും

ഇന്ത്യയില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനിടയില്‍ തന്റെ ഭാര്യയുടെ വണ്ണം ഒരു പ്രശ്‌നമേ അല്ലെന്നാണ് അരവിന്ദ് പറയുന്നത്. വണ്ണം എന്നത് കൂട്ടാനും കുറയ്ക്കാനും കഴിയുന്നതാണെന്നും അരവിന്ദ് പറയുന്നുണ്ട്.

നീറുന്ന വിഷയങ്ങളില്‍പ്പെട്ടതല്ല

ഭാര്യയുടെ വണ്ണത്തെക്കുറിച്ചുള്ള ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നില്ലേ, ഇത്തരക്കാരോട് നാലു വര്‍ത്തമാനം പറഞ്ഞൂടേയെന്ന് അരവിന്ദിനോട് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇത് ഒരു വിഷയമേയല്ലെന്നാണ് അരവിന്ദ് കുറിച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ശരണ്യയുടെ വണ്ണത്തെ കളിയാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്ക് അരവിന്ദ് നല്‍കിയ മറുപടി ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ വൈറലായിക്കഴിഞ്ഞു. ഭര്‍ത്താവിന്റെ പോസ്റ്റ് ശരണ്യയും ഷെയര്‍ ചെയ്തിട്ടുണ്ട്.

അന്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നവനുള്ള ചുട്ട മറുപടി

അന്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയാണ് അരവിന്ദിന്റെ പോസ്‌റ്റെന്നാണ് ഒരാള്‍ പോസറ്റിനു താഴെ കുറിച്ചിട്ടുള്ളത്. ഭര്‍ത്താവ് എന്നുവെച്ചാല്‍ ഇങ്ങനെയായിരിക്കണമെന്നും കുറിച്ചിട്ടുണ്ട്.

മുന്‍പും അപമാനിച്ചിട്ടുണ്ട്

മുന്‍പ് താന്‍ അമ്മയായതിന്റെ സന്തോഷം ഫേസ് ബുക്കിലൂടെ പങ്കുവെച്ച ശരണ്യാ മോഹന്റെ പോസ്റ്റിനു കീഴെ മോശമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോഴും ശക്തമായ പ്രതികരണവുമായി അരവിന്ദ് രംഗത്തെത്തിയിരുന്നു.

ഫേസ് ബുക്കില്‍ സജീവമാണ്

വിവാഹ ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഫേസ് ബുക്കില്‍ സജീവമാണ് ശരണ്യാ മോഹന്‍. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്.

ബാലതാരമായി സിനിമയിലെത്തി

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവില്‍ ബാലതാരമായി എത്തിയതാണ് ശരണ്യാ മോഹന്‍. പിന്നീട് ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാദ്, കാതലുക്ക് മര്യാദ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

തമിഴിലേക്ക് ചേക്കേറി

ഒരുനാള്‍ കനവ് എന്ന ചിത്രത്തില്‍ നായകന്റെ സഹോദരിയായി തമിഴകത്തേക്ക് ചേക്കേറിയ ശരണ്യ പിന്നീട് യാരടി നീ മോഹിനിയിലും അഭിനയിച്ചു. ഈ ചിത്രത്തിലൂടയൊണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

തമിഴകത്ത് സജീവമായി

മലയാളത്തിലാണ് തുടങ്ങിയതെങ്കിലും തമിഴകത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് ശരണ്യാ മോഹന്‍. യാരടി നീ മോഹിനിക്ക് ശേഷം താരം തമിഴകത്ത് കൂടുതല്‍ സജീവമായി.

പരിധി കടന്നിരുന്നില്ല

തമിഴകത്ത് സജീവമായെങ്കിലും അതിരു കടന്ന ഗ്ലാമര്‍ പ്രദര്‍ശനത്തിനൊന്നും ശരണ്യാ മോഹന്‍ തയ്യാറായിരുന്നില്ല. യോജിച്ച വേഷങ്ങള്‍ മാത്രമേ താരം തിരഞ്ഞെടുത്തിട്ടുള്ളൂ.

മലയാളത്തില്‍ ചുരുക്കം ചില ചിത്രങ്ങള്‍

ബാലതാരമായി വന്നതിനു ശേഷം നായികയായി വേഷമിട്ട ആദ്യ ചിത്രം കെമിസ്ട്രി ആയിരുന്നു. എന്നാല്‍ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയി. വിരലുലെണ്ണാവുന്ന ചിത്രങ്ങളിലേ താരം അഭിനയിച്ചിട്ടുള്ളൂ.

വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞു

വിവാഹ ശേഷം പല അഭിനേത്രികളും സിനിമയോട് ബൈ പറയാറുണ്ട്. അത്തരത്തില്‍ ശരണ്യയും സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ താരത്തെ പ്രേക്ഷകര്‍ക്ക് അത്രയധികം മിസ്സ് ചെയ്യുന്നില്ല.

English summary
Saranya Mohan's husband's reply to trollers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam