ആഷ ബ്ലാക്കിലൂടെ ശരത് കുമാര്‍ വീണ്ടും

മനോജ് കെ ജയന്‍ തന്മാത്ര ഫെയിം അര്‍ജുന്‍ ലാല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആഷാ ബ്ലാക്കില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ശരത് കുമാറും എത്തുന്നത്. തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. ആഷ, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, അവരുടെ തീര്‍ത്തും വ്യത്യസ്തമായ പ്രണയവും അതിന്റെ കഥകളുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഒപ്പം അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടി പറയുന്നുണ്ട് ഈ ചിത്രം. ബാംഗ്ലൂര്‍, ദില്ലി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
പഴശ്ശിരാജയിലെ ഇടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശരത് കുമാര്‍ മലയാളസിനിമയിലെത്തിയത്. ആ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ ശരത്തിന് ലഭിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരിടത്തൊരു പോസ്റ്റ്മാന്‍, ദി മെട്രോ, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, വീരപുത്രന്‍, അച്ഛന്റെ ആണ്‍മക്കള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശരത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











