»   » മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കോട്ടയം നസീര്‍ സംവിധായകനാകുന്നു! നായകനാവുന്നത് ആരാണെന്ന് അറിയാമോ?

മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കോട്ടയം നസീര്‍ സംവിധായകനാകുന്നു! നായകനാവുന്നത് ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ അഭിനയം കൊണ്ട് കഴിവ് തെളിയിച്ച പല നടന്മാരും സംവിധായകന്മാരായി കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ്. ഈ പട്ടികയിലേക്ക് ഒരാള്‍ കൂടി വന്നിരിക്കുകയാണ്. മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന കോട്ടയം നസീറാണ് സംവിധായകനായി ഒരുങ്ങാന്‍ പോവുന്നത്.

മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

ടോര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ അങ്കമാലി ഡയറിസിലൂടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ പോവുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത ഫെബ്രുവരിയോട് കൂടി ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ വിശേഷങ്ങളറിയാം.

കോട്ടയം നസീര്‍ സംവിധായകനാകുന്നു

മിമിക്രി വേദിയില്‍ നിന്നും ഒരാള്‍ കൂടി മലയാള സിനിമയിലെ സംവിധായകനാവാന്‍ പോവുകയാണ്. കോട്ടയം നസീറാണ് അഭിനയത്തിന് പുറമെ സംവിധായകന്‍ ആവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

അപ്പാനി രവി നായകനാവുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറിസിലൂടെ അപ്പാനി രവി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറാണ് കോട്ടയം നസീറിന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നത്.

ടോര്‍ച്ച്


ടോര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ഫെബ്രുവരിയോട് കൂടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള ബാക്കിയുള്ള വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് പറയുന്നത്.

നവസംവിധായകന്‍


മിമിക്രിയില്‍ നിന്നും അഭിനയത്തിലേക്ക് അവിടെ നിന്ന് സംവിധാനത്തിലേക്ക് എത്തിയ സലീം കുമാര്‍, രമേഷ് പിഷാരടി എന്നിവരുടെ പാത പിന്തുടര്‍ന്നാണ് കോട്ടയം നസീറും സംവിധായകനാവുന്നത്.

അപ്പാനി രവിയുടെ സിനിമകള്‍


അപ്പാനി രവി എന്ന കഥാപാത്രത്തിന് ശേഷം മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലാണ് ശരത് കുമാര്‍ അഭിനയിച്ചിരുന്നത്. ശേഷം പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളില്‍ കൂടി താരം അഭിനയിച്ചിരുന്നു.

നായകനാകുന്നു


നിറയെ സിനിമകളുടെ തിരക്കുകളിലായ അപ്പാനി ശരത് നായകനായി അഭിനയിക്കുന്ന സിനിമയാണ് കോണ്ടസ. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്കെത്തും. ഒപ്പം തമിഴിലും താരം അഭിനയിക്കുന്നുണ്ട്. വിശാല്‍ നായകനായി അഭിനയിക്കുന്ന സിനിമയിലാണ് ശരത് അഭിനയിക്കുന്നത്.

English summary
It's the season of directorial ventures for Mollywood's mimicry artistes. After Salim Kumar and Ramesh Pisharody, it's actor Kottayam Nazir who will next don the director's cap. His movie is titled Torch and will have Sarath Kumar of Angamaly Diaries fame as the lead actor. The movie is expected to go on floors by February next year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam