»   » പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!

പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!

Written By:
Subscribe to Filmibeat Malayalam

ഒരോ ദിവസം കഴിയും തോറും മമ്മൂട്ടി ചിത്രം പരോള്‍ പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കി കൊണ്ടിരിക്കുകയാണ്. സ്ഥിരമായി ചെയ്ത് കൊണ്ടിരുന്ന ആക്ഷന്‍ നായകനില്‍ നിന്നും മാറി കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയും മമ്മൂട്ടി എത്തുകയാണ്. ക്ലാസും മാസും ചേര്‍ന്ന് ഒരു അഡാറ് സിനിമയായിരിക്കും പരോള്‍ എന്ന നിഗമനത്തിലാണ് എല്ലാവരും.

നവാഗതനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 30 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഇന്നലെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. ടീസറില്‍ കാര്യമായി ഒന്നും കാണിച്ചിട്ടില്ലെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും മമ്മൂട്ടിയോട് ഇഷ്ടം കൂടുമെന്നാണ് സംവിധായകന്‍ പറയുന്നത്.


ഇഷ്ടം കൂടും

പരോള്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മമ്മൂട്ടിയോട് ഇഷ്ടം കൂടുമെന്നാണ് സിനിമയുടെ സംവിധായകനായ ശരത് സന്ധിത് പറയുന്നത്. സിനിമയില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛനെ പോലെ തന്നെ വിപ്ലവം സിരകളിലൂടെ ഒഴുകുന്ന മകന്‍.


മനസില്‍ സൂക്ഷിക്കാം

അച്ഛന്റെ പാരമ്പര്യം പിന്തുടരുന്ന മകനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കുന്ന സിനിമയായിരിക്കും പരോള്‍ എന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ലേശം വിപ്ലവം ചേര്‍ന്ന ഫാമിലി എന്റര്‍ടെയിനായിരിക്കും പരോള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.


സഖാവ് അലക്‌സ്

സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസര്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ സഖാവ് വേഷം കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂക്കയ്ക്കും സിനിമയ്ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.


മറ്റ് താരങ്ങള്‍

ബാഹുബലിയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ പ്രഭാകറാണ് പരോളിലെ വില്ലന്‍. സിദ്ദിഖ്, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


റിലീസ്

മാര്‍ച്ച് 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്്. ആ ദിവസം ദുല്‍ഖറിന്റെ ആദ്യത്തെ തെലുങ്ക് സിനിമയും റിലീസിനെത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഇത്തവണത്തെ ഈസ്റ്റര്‍ ബാപ്പയും മകനും കൂടി സ്വന്തമാക്കി എന്ന കാര്യത്തില്‍ സംശയമില്ല.പരോള്‍ ടീസറിലൂടെ മമ്മൂക്ക കിടുക്കി, ആരാധകര്‍ക്ക് അഭിമാനത്തോടെ പറയാം! സഖാവ് അലക്‌സ് കിടിലനാണെന്ന്!!


പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ച ഡിസ്‌ലൈക്കുകാരെ മമ്മൂട്ടി കണ്ടം വഴി ഓടിച്ചു! അല്‍ ഫെമിനിച്ചി ഡാ..!

English summary
Sarath Sandith saying about Mammootty’s Parole

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam