»   » സരയു സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'പച്ച'

സരയു സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'പച്ച'

Posted By:
Subscribe to Filmibeat Malayalam

നടിയും നര്‍ത്തകിയുമായ സരയു ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനും നൃത്തത്തിനും പുറമേ, കവിതയെഴുത്തിലും കഥയെഴുത്തിലും താല്‍പര്യമുള്ള സരയു ചലച്ചിത്രലോകത്ത് അഭിനേത്രയുടെ വേഷത്തില്‍ നിന്നും മാറി പുതിയൊരു വേഷമണിഞ്ഞിരിക്കുകയാണ്.

ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് സരയു. പച്ചയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 5മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സരയൂ തന്നെയാണ് പച്ചയുടെ കഥ എഴുതിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ചിരിക്കുന്നതും സരയു തന്നെ. ബാല്യം, കൗമാരം, യൗവ്വനം എന്നീകാലങ്ങളില്‍ ഒരു പെണ്‍കുട്ടി കാണുന്ന സ്വപ്‌നങ്ങളുടെ പച്ചപ്പാണ് ചിത്രത്തിന്റെ പ്രമേയം.

സെപ്റ്റംബറില്‍ സരയൂവിന്റെ പച്ച റിലീസ് ചെയ്യും. ഹൗസ് ഫുള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തന്റെ മനസിലുള്ള പച്ചയുടെ കഥ സരയു ഹ്രസ്വ ചിത്ര സംവിധായകനായ ആന്റണി വിന്‍സെന്റിനോട് പറയുന്നത്. ഈ കഥ ചലച്ചിത്രമാക്കാന്‍ ആന്റണിയാണ് സരയൂവിന് പ്രോത്സാഹനവും സഹായങ്ങളും നല്‍കിയത്.

ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത് നടിയും അനന്യയുടെ കൂട്ടുകാരിയുമായ ഭാമയാണ്. നടി അനന്യ ചിത്രത്തില്‍ ഒരു കവിത ആലപിച്ചിട്ടുണ്ട്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് സരയൂ പറയുന്നത്. സംവിധാനം പഠിയ്ക്കാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും ഏതെങ്കിലും സംവിധായകര്‍ക്കൊപ്പം ഇതിനായി സഹസംവിധായികയായി ജോലിചെയ്യാന്‍ താന്‍ തയ്യാറാണെന്നും സരയൂ പറയുന്നു.

English summary
Actress Sarayu, who loves to write poems and short stories, has directed a short film Pacha'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam