»   » ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കേട്ടത് സത്യമാണ്. നടന്‍ ജയസൂര്യയുടെ ഭാര്യ സരിത ഇതിനോടകം സിനിമയില്‍ കൈവച്ചു കഴിഞ്ഞു. പക്ഷെ അഭിനയത്തിലല്ല എന്നു മാത്രം. വസ്ത്രാലങ്കാരത്തില്‍ ഒരു കൈ പരീക്ഷിക്കാനാണ് സരിതയുടെ തീരുമാനം.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് സരിതയായിരുന്നു. ഇപ്പോള്‍ ജയസൂര്യയുടെ പുതിയ ചിത്രമായ സു സു സുധിവാത്മീകത്തില്‍ നായികമാരുടെ കോസ്റ്റ്യൂം ഡിസൈനറാണ് സരിത.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യയ്ക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്താണ് സരിതയുടെ അരങ്ങേറ്റം.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

മറ്റൊരു രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടിന് വേണ്ടി വീണ്ടും സിനിമയിലേക്കെത്തുകയാണ് സരിത.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ഇത്തവണ ഭര്‍ത്താവിനല്ല, ചിത്രത്തിലെ നായികമാരായ ഡോ. സ്വാതിയുടെയും ശിവദയുടെ വസ്ത്രം അലങ്കരിക്കാനാണ് സരിത എത്തുന്നത്

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

എറണാകുള്ളതെ പനമ്പിള്ളി നഗറില്‍ ദേജാവു എന്ന സ്വന്തം ബൊട്ടീക്കില്‍ നിന്നു ലഭിച്ച പരിചയ സമ്പത്താണ് സരിതയെ സിനിമയിലെത്തിച്ചത്.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

പുണ്യാളന്‍ അഗര്‍ബത്തീസ് നിര്‍മിച്ചതും ഇപ്പോള്‍ സു സു സുധി വാത്മമീകം നിര്‍മിയ്ക്കുന്നതും ജയസൂര്യയാണ്. ഹോം പ്രൊഡക്ഷന്‍ ആയതുകൊണ്ടു ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു എന്നാണ് സരിത പറയുന്നത്.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി തുടരുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടില്ല എന്നായിരുന്നു മറുപടി. നാം ഒരു കാര്യം ഏറ്റാല്‍ നൂറു ശതമാനവും അതിനോടു നീതി പുലര്‍ത്തിയിരിക്കണം എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. അതിനു പറ്റാതെ പേരിനു പുതിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ല. പിന്നെ അടുത്ത മാസം കോട്ടയത്തൊരു എക്‌സിബിഷന്‍ ഉണ്ട്. അതിന്റെ തിരക്കിലാണിപ്പോള്‍.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ഭര്‍ത്താവിന്റെ സിനിമകള്‍ക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോള്‍ ഭര്‍ത്താവ് ഇടപെടുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു; ജയന്‍ അമിതമായി ഇടപെടാറില്ല. എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്യാറുണ്ട്. കളര്‍ ടോണുകളുടെയും മറ്റും കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പറയാറുണ്ട്, അവ സ്വീകരിക്കാറുമുണ്ട്.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

തീര്‍ച്ചയായും. അതിപ്പോ സിനിമയുടെ കാര്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും നല്ല ഫാഷന്‍ സെന്‍സുള്ളയാളാണ് അദ്ദേഹം. മാറിമാറി വരുന്ന ട്രെന്‍ഡ്‌സിനെക്കുറിച്ചൊക്കെ നല്ല ധാരണയാണ്. അവയൊക്കെ നന്നായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്.

ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയണം എന്നുമാത്രമേ ആഗ്രഹമുള്ളു. അതിനു പൂര്‍ണ പിന്തുണയുമായി ജയനും കുടുംബവും എനിക്കൊപ്പമുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റില്ല ആ പിന്തുണ. ഓടിനടന്നു ജോലി ചെയ്യാതെ കുടുംബത്തെ കൂടെ നിര്‍ത്തി റിലാക്‌സ്ഡ് ആയി ചെയ്യാനാണിഷ്ടം- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സരിത പറഞ്ഞു

English summary
Saritha Jayasurya as costume designer in Su Su Sudhi Valmeekam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam