»   » തനി നാടനല്ല ബോള്‍ഡാണ്, ഹോട്ടും!!! അപര്‍ണ ബാലമുരളിയുടെ സര്‍വ്വോപരി പാലാക്കാരന്‍!!!

തനി നാടനല്ല ബോള്‍ഡാണ്, ഹോട്ടും!!! അപര്‍ണ ബാലമുരളിയുടെ സര്‍വ്വോപരി പാലാക്കാരന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നായികയാണ് അപര്‍ണ ബാലമുരളി. ഈ വര്‍ഷം ഒരു പിടി മികച്ച ചിത്രങ്ങളുമായിട്ടാണ് അപര്‍ണ പ്രേക്ഷകരിലേക്ക് എത്തുന്നത്. ആസിഫ് അലിക്കൊപ്പം എത്തിയ സണ്‍ഡേ ഹോളിഡേ മികച്ച് അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളാണ് ഉടന്‍ റിലീസിന് തയാറെടുക്കുന്നത്. ആസിഫ് അലി നായകനാകുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തം, അനൂപ് മേനോന്‍ നായകനാകുന്ന സര്‍വ്വോപരി പാലാക്കാരന്‍ എന്നിവയാണവ.

Sarvopari Palakkaran

വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അപര്‍ണ ബാലമുരളി എത്തുന്നത്. ജോസ് കൈതപ്പറമ്പില്‍ മാണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനു സിത്താരയാണ് മറ്റൊരു നായിക. അപര്‍ണയ്ക്കും അനു സിത്താരയ്ക്കും പകരം ഹണി റോസും മിയ ജോര്‍ജുമാണ് അഭിനയിക്കാനിരുന്നത്.

കിസ് ഓഫ് ലൗ, ചുംബന സമരം എന്നിവ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അലന്‍സിയര്‍, ബാലു വര്‍ഗീസ്, സീരിയല്‍ താരം ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബിജിപാലിന്റേതാണ് സംഗീതം. 

English summary
Actor Anoop Menon's next film Sarvopari Palakkaran will have him essay the role of special branch CI named Jose K Mani. Anoop Menon's character is shown as someone, whose perspective about women and how they should behave in public is a bit skewed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam