»   » മലയാളത്തിലേയ്ക്ക് ഒരു പുതുമുഖം കൂടി;സാഷ ശ്രീദേവി

മലയാളത്തിലേയ്ക്ക് ഒരു പുതുമുഖം കൂടി;സാഷ ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ചിത്രീകരണം ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് എഎംഎസും പെണ്‍കുട്ടിയും. നരേനും ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രം മറുനാടന്‍ മലായളിപെണ്‍ക്കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് കൂടി ശ്രദ്ധേയമാകുന്നു. സാഷാ ശ്രീദേവി കുമാര്‍ ആണ് മലയാളത്തിലേക്ക് എത്തുന്ന ഈ പുതുമുഖം. യുഎസിലെ ലാസ് വേഗാസിലാണ് സാഷ ശ്രീദേവിയുടെ താമസം. കഴിഞ്ഞ നാല് വര്‍ഷമായി നാടക രംഗത്ത് സജീവ സാന്നിദ്ധ്യമാണ് സാഷ.

നടന്‍ തമ്പി ആന്റണിയാണ് ചിത്രത്തിന് വേണ്ടി സംവിധായകന്‍ റഫീഖ് റാവുത്തറോട് സാഷയെ ശുപാര്‍ശ ചെയ്തത്. ശ്രീലങ്കയിലെ തമിഴ് വംശജയായ പെണ്‍കുട്ടിയുടെ വേഷമാണ് സാഷയ്ക്ക്. ആഭ്യന്തരകലാപങ്ങളെത്തുടര്‍ന്ന് ബ്രിട്ടനിലേയ്ക്ക് കുടിയേറുന്ന പെണ്‍കുട്ടി തിരികെ ശ്രീലങ്കയിലെത്താന്‍ ആഗ്രഹിയ്ക്കുന്നു. എന്നാല്‍ അവളുടെ കാമുകന്‍ ഈ നീക്കത്തിനെതിരാണ്.

Sasha

സദസിന് മുന്നില്‍ അഭിനയിച്ച് തെളിഞ്ഞ സാഷയ്ക്ക് ക്യാമറയെ പേടിയില്ല. ശ്രീലങ്കയിലും ലണ്ടനിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തന്നോടൊപ്പം അഭിനയിക്കുന്ന നരേന്‍ ഉള്‍പ്പടെയുള്ള താരങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും സാഷ പറഞ്ഞു.

English summary
Sasha Sridevi Kumar, the young Malayali actress from Las Vegas in US, will be seen sharing screen space in the film with actors like Narain and Lal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam