»   » മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിലുമധികം പ്രതിഫലം വാങ്ങി ശശി കലിംഗ ഹോളിവുഡില്‍ അഭിനയിച്ചു!

മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിലുമധികം പ്രതിഫലം വാങ്ങി ശശി കലിംഗ ഹോളിവുഡില്‍ അഭിനയിച്ചു!

Posted By:
Subscribe to Filmibeat Malayalam

മോണകാട്ടി ചിരിച്ച് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ശശി കലിംഗ ഹോളിവുഡില്‍ ഒരു സിനിമയില്‍ അഭിനയിച്ചു. ഒരു ഹോളിവുഡ് സിനിമയുടെ ഭാഗമായതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ പ്രാഞ്ചിയേട്ടന്റെ ഈയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്നതിലും എത്രയോ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടാണത്രെ കലിംഗ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ പക്ഷെ ശശി കലിംഗ തയ്യാറായില്ല. ചിത്രത്തിന്റെ പേരോ, എന്റെ കഥാപാത്രത്തെ കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് കിലിംഗ അറിയിച്ചു. അതേസമയെ ബൈബിളിലെ ജൂദാസിന്റെ വേഷത്തിലാണ് കലിംഗ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

sasi-kalinga

രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ഹോളിവുഡിലെ പ്രശസ്ത നടന്മാര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ ഹെലികോപ്റ്ററിലാണത്രെ പോയിവന്നിരുന്നത്.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തില്‍ ഒരു വേഷം ശശി കലിംഗ ചെയ്തിരുന്നു. ഷൂട്ടിങ് ബ്രേക്ക് ടൈമില്‍ ദുബായിലെ ഒരു മാളിന്‍ വച്ച് കലിംഗയെ കണ്ട ഒരാളാണ് ഈ ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി നിര്‍ദ്ദേശിച്ചത്. എത്ര തന്നെ മുന്നോട്ട് പോയാലും, തനിക്ക് സിനിമ എന്ന വെള്ളിവെളിച്ചതെ കാണിച്ചു തന്ന രഞ്ജിത്തിനെ ജീവിതാവസാനം വരെ മറക്കില്ലെന്ന് കലിംഗ പറഞ്ഞു.

English summary
According to the latest reports which is coming in popular Mollywood actor Sasi Kalinga has already acted in a Hollywood film and the shooting of the film is already over. Sasi Kalinga seems to be quite thrilled about his experience of acting with mainstream Hollywood actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam