»   » പൃഥ്വിരാജ് ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് അവകാശത്തിനായി ചാനലുകള്‍ പിടിവലി

പൃഥ്വിരാജ് ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് അവകാശത്തിനായി ചാനലുകള്‍ പിടിവലി

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായപ്പോള്‍ ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവാകാശത്തിനായി ചാനലുകള്‍ എത്തിയിരുന്നു. ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, സൂര്യ ടിവി എന്നീ ചാനലുകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഏഷ്യാനെറ്റ് ആറ് കോടി വരെ നല്‍കാന്‍ തയ്യാറായി. എന്നാല്‍ എട്ട് കോടി രൂപയ്ക്ക് സൂര്യ ടിവി സ്വന്തമാക്കുകയായിരുന്നു.

മൊയ്തീന് ശേഷം ഇറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയുടെ സാറ്റ് ലൈറ്റ് അവകാശത്തിന് വേണ്ടിയും ഇതു പോലെ ചാനലുകള്‍ തമ്മില്‍ വലിയ മത്സരം തന്നെ നടന്നിരുന്നു. സൂര്യ ടിവി തന്നെയാണ് പത്തേമാരിയുടെയും സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്.


prithviraj

ഇപ്പോഴിതാ പൃഥ്വിരാജിന്റെ അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് അവകാശത്തിന് വേണ്ടിയാണ് ചാനലുകള്‍ പിടിവലി നടത്തുന്നത്. 10 കോടി രൂപ വരെ ചാനലുകള്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നുണ്ട്.


സാധരണ മോഹന്‍ലാല്‍ ദിലീപ് ചിത്രങ്ങള്‍ക്കാണ് ഇത്രയും വമ്പിച്ച തുകയ്ക്ക് ചാനലുകാര്‍ ഏറ്റെടുക്കുന്നത്. മോഹന്‍ലാലിന്റെ ലോഹം ഏഴ് കോടി രൂപയ്ക്കാണ് ചാനലുകാര്‍ ഏറ്റെടുത്തത്. ഏഷ്യനെറ്റ് ആറ് കോടിയും കൈരളി 1 കോടിയുമാണ് നല്‍കിയത്.

English summary
Satelite right of amar akbar anthony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam