For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുതിച്ചുയരുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് ലേലം

  By Ravi Nath
  |

  മലയാളസിനിമയെ കൂട്ട ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചുപോരുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് ഇടക്കാലത്തെ സംഭവിച്ച ഇടിവു പിന്നിട്ട് വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു. ചാനലുകാര്‍ക്കുള്ള സിനിമയുടെ അവകാശത്തിന്റെ ആയുസ്സുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ചേമ്പര്‍ ഇപ്പോള്‍ നിശബ്ദരാണ്.

  മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളുടെ മുക്കാല്‍പങ്ക് നിര്‍മ്മാണ ചിലവും റിലീസിംഗിനുമുമ്പേ നിവര്‍ത്തിച്ചുകൊടുക്കുന്ന ചാനലുകാരോടുള്ള മസിലുപിടുത്തം ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന നഗ്‌നസത്യമാണ് മൗനത്തിന് നിര്‍മ്മാണ സംഘടനകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

  മമ്മൂട്ടി, ദിലീപ് ചിത്രമായ കമ്മത്ത് & കമ്മത്തിന് 4.75 കോടി സാറ്റലൈറ്റ് ലഭിച്ചതാണ് ഇതുവരെയുള്ള മലയാളസിനിമയുടെ ഹൈ റേറ്റ് ജനപ്രിയപ്രമേയങ്ങളുമായി സിനിമകള്‍ നിരവധി ഇറങ്ങുമ്പോഴും സ്‌റാര്‍ഡത്തിന് തന്നെയാണ് ചാനലിന്റെ ചേമ്പറില്‍ പരമാവധിമൂല്യം.

  മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ വമ്പന്‍ റേറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ ആസിഫ് അലി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളും മോശമല്ലാത്ത തുക കൈപറ്റുന്നു. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ തുടങ്ങിയവരൊക്കെ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്ന ചിത്രങ്ങള്‍ക്കും നല്ല മാര്‍ക്കറ്റുണ്ട്.

  സിനിമാതാരങ്ങളെ വിട്ട് പ്രമേയങ്ങള്‍ക്കും സംവിധായകര്‍ക്കും സിനിമ കീഴടങ്ങിതുടങ്ങിയപ്പോള്‍ സാറ്റലൈറ്റ് വിലയിലും അതിന്റെ ഓളങ്ങള്‍ അറിയാനുണ്ട്. ജോഷി, ലാല്‍ജോസ് , ആഷിഖ് അബു, വി.കെ. പ്രകാശ് ചിത്രങ്ങള്‍ ചാനലുകളുടെ പ്രിയപ്പെട്ടവയായിമാറിയത് വിലയിരുത്തലുകള്‍ക്ക് പുതിയ മാനം സൃഷ്ടിച്ചു.

  സബ്ജക്ട് കേട്ട് പരസ്പരം വിശ്വാസത്തിന്റെ പേരില്‍ സാദ്ധ്യമാകുന്ന ഈ കച്ചവടത്തില്‍ പലപ്പോഴും മികച്ച സിനിമകള്‍ കുറഞ്ഞ നിരക്കിന് വില്‍ക്കേണ്ട ഗതികേടുണ്ടാവുന്നു. വാങ്ങുന്ന സിനിമയെകുറിച്ച് വലിയ ധാരണയൊന്നുമില്ലാതെ നിലവിലുള്ള മുന്‍ധാരണകളും ഫ്രെയിം ചെയ്തു സൂക്ഷിച്ച വിശ്വാസങ്ങളുമാണ് പലമോശം സിനിമകള്‍ക്കും ഉയര്‍ന്ന വിലനേടികൊടുക്കുന്നത്.

  തിയറ്ററില്‍ ജനം തിരിഞ്ഞുനോക്കാതെ മാറ്റിനിര്‍ത്തിയ എത്രയോ സിനിമകള്‍ വലിയ വിലക്ക് ചാനലില്‍പെട്ട് പോകുന്നു. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ , തട്ടത്തില്‍ മറയത്ത് തുടങ്ങിയ നിരവധി നല്ല സിനിമകള്‍ക്ക് വിലയിട്ടപ്പോള്‍ വല്ലാതെ കുറഞ്ഞുപോയതും ശ്രദ്ധിക്കേണ്ടതാണ്.

  സിനിമയുടെ പ്രിവ്യുകണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ നല്ല സിനിമകള്‍ക്ക് നല്ല വിലയും ചാനല്‍ പ്രേക്ഷകര്‍ക്ക് മികച്ച സിനിമകളും കിട്ടും കലാമൂല്യമുള്ള സിനിമകളോട് പൊതുവേ ചാനലുകാര്‍ക്ക് താല്പര്യമില്ല. ദൂരദര്‍ശന്‍ പോലും അത്തരം സിനിമകളെ തഴയാന്‍ ശ്രമിക്കുന്നതും ചാനല്‍ പ്രേക്ഷകരോട് ചെയ്യുന്ന ദ്രേഹമാണ്.

  English summary
  The satellite rights of the forthcoming movie, Kammath & Kammath has been bought by a channel for Rs.4.75 crores. This is regarded as the highest for any film in Malayalam until now.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X