twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യന്റെ മകന് പറയാനുള്ളത്, എന്നെ സിനിമക്കാര്‍ അവഗണിച്ചു

    By Sruthi K M
    |

    സത്യന്റെ മകന്‍ സതീഷ് സത്യന്റെ വാക്കുകള്‍ ആണിത്. കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത സതീഷ് സത്യന്‍ മനസ്സ് തുറക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും പുറത്താകുന്നവരോട് അനാഥരവു കാട്ടുന്ന ലോകം ആണ് സിനിമ എന്ന് സതീഷ് സത്യന്‍ പറഞ്ഞു. നന്ദികേടാണ് സിനിമാ ലോകം തന്നോട് കാണിച്ചത്. ജീവിതം തന്നെ ഉഴിഞ്ഞു വച്ച് അഭിനയത്തില്‍ ഇറങ്ങിയ തന്റെ അച്ഛനോടുള്ള ബഹുമാനം പോലും കാട്ടാതെ സനിമാ പ്രവര്‍ത്തകര്‍ തന്നെ അവഗണിച്ചു.

    മികച്ച നടന്‍ ഉള്ള സംസ്ഥാന അവാര്‍ഡ് സത്യന്റെ പേരില്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, താര സംഘടന ആയ അമ്മ അത് പിന്‍വലിക്കുക ആയിരുന്നു എന്ന ആരോപണവും ആയാണ് സതീഷ് സത്യന്‍ രംഗത്തു വന്നിരിക്കുന്നത്. സത്യന്റെ പേരില്‍ അവാര്‍ഡ് നല്‍കുന്നതിനെ അമ്മ എതിര്‍ത്തു എന്ന കാര്യം താന്‍ വൈകി ആണ് അറിയുന്നത്. കണ്ണു കാണാത്ത തന്നെ ഒരു പരിഗണന പോലും തരാതെ അവഗണിക്കുക ആണ് ചെയ്തതെന്നും സതീഷ് പറയുന്നു.

    sathyan

    ഇത് മലയാളത്തിന്റെ അനശ്വര നടന്‍ സത്യനോടുള്ള അനാഥരവാണെന്നും സതീഷ് ആരോപിക്കുന്നു. മണവാട്ടി സിനിമയുടെ അന്‍പതാം വാര്‍ഷിക ചടങ്ങില്‍ ആണ് സതീഷ് ഞെട്ടിക്കുന്ന വിവരം പറയുന്നത്. ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ചടങ്ങ് നടന്നത്.

    കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങ് സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാള സനിമാ ലോകം അവഗണനയുടെ നിഴലില്‍ ആണെന്നും, കോടികള്‍ സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോഴുള്ളൂ എന്നും സതീഷ് വേദിയില്‍ വ്യക്തമാക്കി.

    English summary
    best actor Sathyan son Satheesh sathyan against Amma association. he said that name given to best actor award as Sathyan blocked by Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X