»   » 'ഞാന്‍ കൂളാ... മാസ് കൂള്‍'!!! ജയറാമിന്റെ ആക്ഷനുമായി സത്യ ടീസര്‍!!! ദീപന്റെ അവസാന ചിത്രം!!!

'ഞാന്‍ കൂളാ... മാസ് കൂള്‍'!!! ജയറാമിന്റെ ആക്ഷനുമായി സത്യ ടീസര്‍!!! ദീപന്റെ അവസാന ചിത്രം!!!

By: Karthi
Subscribe to Filmibeat Malayalam

അവസാന ചിത്രം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ സംവിധായകന്‍ ദീപന്റെ അവസാന ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ടബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം ദീപനെ തട്ടിയെടുത്തത്. 

തന്റെ പതിവ് സംവിധാന ശൈലിയില്‍ ആക്ഷന്‍ ചിത്രമാണ് ദീപന്‍ ഒരുക്കിയിരിക്കുന്നത്. എകെ സാജനാണ്  ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയറാം ആക്ഷന്‍ താരമായി എത്തുന്ന ചിത്രം കൂടെയാണ് സത്യ. 

പ്രണയവും ആക്ഷനും ചേരുന്ന ചിത്രമായിരിക്കും സത്യയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. ആടുപുലിയാട്ടത്തിലും അച്ചായന്‍സിലും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം എത്തിയത്.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. എഴ് സുന്ദര രാത്രികളിലെ നായിക പാര്‍വതി നമ്പ്യാരും റോമയുമാണ് നായികമാര്‍. ഒരു ഇടവേളയ്ക്ക് ശേഷം റോമ മലയാളത്തിലെത്തുന്ന ചിത്രമാണ് സത്യ. രഞ്ജിത്തിന്റെ ലീലയില്‍ പ്രധാന കഥാപാത്രമായ ലീലയെ അവതരിപ്പിച്ചത് പാര്‍വതിയാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം മെയില്‍ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോപ് സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഒരു വര്‍ഷത്തോളമായി ചിത്രത്തിന്റെ ജോലികളിലായിരുന്നു ദീപന്‍. ഇതിനിടെ പലപ്പോഴും അസുഖം വില്ലനായി എത്തി.

സത്യ പുറത്തിറങ്ങുന്നത് കാണാന്‍ നില്‍ക്കാതെ മാര്‍ച്ച് 13നായിരുന്നു ദീപന്‍ മരണത്തിന് കീഴടങ്ങിയത്. വ്യക്ക സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ സാജന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷൈലോക്ക് എന്നൊരു ചിത്രവും ആലോചനയിലുണ്ടായിരുന്നു.

ടീസർ കാണാം...

English summary
Director Deephan's last movie Sathya teaser released. Jayaram in the lead role. The action movie written by AK Sajan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam