»   » മാസ് കൂളായി എത്തിയ ജയറാമിന്റെ ആക്ഷന്‍ ചിത്രം!!! ബോക്‌സ് ഓഫീസില്‍ 'സത്യ' അമ്പരിപ്പിച്ചു!!!

മാസ് കൂളായി എത്തിയ ജയറാമിന്റെ ആക്ഷന്‍ ചിത്രം!!! ബോക്‌സ് ഓഫീസില്‍ 'സത്യ' അമ്പരിപ്പിച്ചു!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയക്ക് ആക്ഷന്‍ കാഴ്ചയുടെ നവ്യാനുഭവം പകര്‍ന്ന സംവിധായകനായരുന്ന ദീപിന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമയാണ് സത്യ. ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ജയറാമിന്റെ ആഗ്രഹം സഫലമാക്കിയ ചിത്രമായിരുന്നു സത്യ. 

റിലീസ് ചെയ്ത രണ്ടാഴ്ചക്കുള്ളില്‍ തിയറ്റര്‍ വിട്ട ചിത്രം ജയറാമിനെ പലതും ഓര്‍മിക്കുന്നുണ്ട്. ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന്റെ ദീപന്റെ അവസാന ചിത്രം എന്ന നിലയിലും പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാനായില്ല. 

വിഷുവിന് ശേഷം വന്ന ആദ്യ വ്യാഴാഴ്ച തിയറ്ററിലെത്തിയ ചിത്രം വിഷു ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനൊപ്പം ഏപ്രില്‍ ഏഴിന് റിലീസ് നിശ്ചയിച്ച ചിത്രം പിന്നീട് റിലീസ് ഏപ്രില്‍ 20ലേക്ക് മാറ്റുകയായിരുന്നു. ആദ്യ ദിനം 26 ലക്ഷം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയ ഗ്രോസ് കളക്ഷന്‍.

റിലീസ് കേന്ദ്രങ്ങളില്‍ പത്ത് ദിവസം തികച്ച് കളിക്കാനുള്ള യോഗം സത്യയ്ക്കുണ്ടായില്ല. ഇക്കുറി എത്തിയ വിഷു ചിത്രങ്ങളെല്ലാം വൈഡ് റിലീസിന് ശ്രമിച്ചതുകൊണ്ട് അധികം തിയറ്ററിലെത്താന്‍ സത്യക്ക് സാധിച്ചില്ല. 200ല്‍ അധികം തിയറ്ററില്‍ ബാഹുബലി 2 റിലീസിനെത്തിയതോടെ സത്യ പ്രധാന കേന്ദ്രങ്ങള്‍ വിട്ടു.

ഒരാഴ്ചയോളം തിയറ്ററില്‍ പ്രദര്‍ശനം നടത്തിയിട്ടും സത്യ വളരെ ദയനീയ കളക്ഷനാണ് നേടിയത്. 76 ലക്ഷമാണ് ഇതുവരെ സത്യക്ക് നേടാനായത്. സമീപ കാലത്ത് ജയറാം ചിത്രങ്ങളും ദീപന്‍ ചിത്രങ്ങളും തുടരുന്ന ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ തുടര്‍ച്ചയായിരുന്നു സത്യയും.

റിലീസിനെത്തിയത് ഈ വര്‍ഷം ഏപ്രിലാണെങ്കിലും ചിത്രീകരണം ആരംഭിച്ചത് 2016 മാര്‍ച്ച് അവസാനത്തോടെയായിരുന്നു സത്യയുടെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചി, പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒരു വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ജോലികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയത്.

കുടുംബ സദുകള്‍ക്ക് പ്രിയങ്കരനായി നില്‍ക്കുമ്പോഴായിരുന്നു ആക്ഷന്‍ ചിത്രം ചെയ്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തണമെന്ന മോഹം ജയറാമിന് ഉണ്ടായത്. അങ്ങനെ രണ്ടാം വരവ് എന്നൊരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തില്‍ നായകനായെങ്കിലും ചിത്രം അമ്പേ പരാജയപ്പെട്ടു. അതിന്റെ തനിയാവര്‍ത്തനമായിരുന്നു സത്യയും.

റോഡ് മൂവി ഗണത്തില്‍ ഉള്‍പ്പെടുത്താമായിരുന്ന ചിത്രമായിരുന്നു സത്യ. എകെ സാജനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. പാര്‍വ്വതി നായരും റോമയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ആക്ഷന്‍ കഥാപാത്രത്തിന് അനുയോജ്യമായ രൂപം ലഭിക്കുന്നതിന് വേണ്ടി 20യൊളം തൂക്കം ജയറാം കുറച്ചിരുന്നു.

സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഗോപി സുന്ദര്‍ ഈണം നല്‍കിയ മൂന്ന് ഗാനങ്ങളും ട്രോളര്‍മാര്‍ ഏറ്റെടുത്തു. സിനിമയുടെ റിലീസിന് മുമ്പേ എത്തിയ ആദ്യ ഗാനം കോപ്പിയടി എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പിന്നാലെ എത്തിയ രണ്ട് ഐറ്റം സോങ്ങുകള്‍ ഭക്തഗാനം എന്ന പേരിലും ശ്രദ്ധിക്കപ്പെട്ടു.

സത്യന്‍ അന്തിക്കാട്, രാജസേനന്‍, കമല്‍ എന്നിവര്‍ക്കൊപ്പം പ്രേക്ഷകര്‍ ഇന്നും നെഞ്ചേറ്റുന്ന നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന്റെ അവസ്ഥ ഇന്ന് ഏറെ പരിതാപകരമാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന അച്ചായന്‍സിന്റെ ബോക്‌സ് ഓഫീസ് പ്രകടനവും ദയനീയമാണെങ്കില്‍ ജയറാം അഭിനയം നിറുത്തുന്നതാണ് നല്ലതെന്നാണ് സോഷ്യല്‍ മീഡിയ സംസാരം.

English summary
Sathya Movie Kerala Box office final collection. Sathya was a huge disaster in box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam