»   » മകനെ ഓര്‍ത്ത് ലിപ് ലോക്ക് വേണ്ടെന്നു വെച്ച നായകന്‍, രമ്യാ നമ്പീശന്‍റെ 'സത്യ' ട്രെയിലര്‍ റിലീസ് ചെയ്ത

മകനെ ഓര്‍ത്ത് ലിപ് ലോക്ക് വേണ്ടെന്നു വെച്ച നായകന്‍, രമ്യാ നമ്പീശന്‍റെ 'സത്യ' ട്രെയിലര്‍ റിലീസ് ചെയ്ത

Posted By:
Subscribe to Filmibeat Malayalam

രദീപ് സംവിധാനം ചെയ്യുന്ന സത്യ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രമായ ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് സത്യ. സിബിരാജും രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും വേഷമിടുന്നുണ്ട്. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ നായകനായ സിബിരാജും രമ്യാ നമ്പീശനും ചേര്‍ന്നുള്ള ലിപ് ലോക്ക് സീന്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ സീനില്‍ അഭിനയിക്കാന്‍ നായിക തയ്യാറായിരുന്നു. എന്നാല്‍ നായകനായ സിബിരാജ് ലിപ് ലോക്ക് സീനില്‍ അഭിനയിക്കുന്നതിന് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഈ ചിത്രം വാര്‍ത്തകളിലിടം പിടിച്ചത്.

sathya

തന്റെ മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര നല്ല അനുഭവമായിരിക്കില്ലെന്നു പറഞ്ഞാണ് സിബിരാജ് ഈ രംഗത്തില്‍ നിന്നും പിന്‍വാങ്ങിയത്. ചിത്രത്തിന്‍#റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കഴിഞ്ഞു.

English summary
Sathya trailer is out now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam