For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത! ഒപ്പം ബിജു മേനോനും! സത്യം പറഞ്ഞാ വിശ്വസിക്കുവോ മനോഹര ഗാനം

  |

  ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നായികയാണ് സംവൃത സുനില്‍. യുവതാരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമായിട്ടാണ് സംവൃത മലയാളത്തില്‍ തിളങ്ങിയിരുന്നത്. വിവാഹ ശേഷം സിനിമ വിട്ട താരം വീണ്ടും തിരിച്ചെത്തുന്നത് ബിജു മേനോന്‍ ചിത്രത്തിലൂടെയാണ്.

  സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സംവ്യതയുടെ പുതിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. തിരിച്ചുവരവില്‍ വലിയ പ്രാധാന്യമുളള ഒരു റോളിലാണ് നടി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.

  സംവൃത സുനിലിന്റെ തിരിച്ചുവരവ്

  സംവൃത സുനിലിന്റെ തിരിച്ചുവരവ്

  ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സത്യം പറഞ്ഞ വിശ്വസിക്കുവോ. ഇത്തവണ വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്. സംവൃത സുനിലിന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയിലാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്.

  റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനര്‍

  റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനര്‍

  കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ചിത്രത്തില്‍ സംവ്യതയും ബിജു മേനോനും എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ് ചിത്രത്തില്‍ സംവ്യത എത്തുന്നത്. നടി അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായിട്ടാണ് സത്യം പറഞ്ഞാ വിശ്വിക്കുവോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  ഇല്ലികൂടിനുളളില്‍ എന്ന് തുടങ്ങുന്ന ഗാനം

  ഇല്ലികൂടിനുളളില്‍ എന്ന് തുടങ്ങുന്ന ഗാനം

  ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ സുദീപ് കുമാറും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാലപിച്ച ഒരു ഗാനമായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയത്. ഇല്ലികൂടിനുളളില്‍ എന്ന് തുടങ്ങുന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഒപ്പം സംവ്യതയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും കമന്റുകള്‍ വരുന്നുണ്ട്. ബികെ ഹരിനാരായണനാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  ബിജു മേനോനും സംവ്യത സുനിലിനും പുറമെ അലന്‍സിയര്‍, സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്യുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നേഴ്‌സും ഉര്‍വ്വഴി തിയ്യേറ്റേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിക്ക് ശേഷമാണ് ബിജു മേനോന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  നീരജ് മാധവിന് പിന്നാലെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍! വീഡിയോ വൈറല്‍

  സാഹോയില്‍ പ്രഭാസിനൊപ്പം ആടിപ്പാടി ശ്രദ്ധ കപൂര്‍! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍

  English summary
  sathyam paranja viswasikkuvo movie song released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X