»   » അന്തിക്കാടിന്റെ അനന്തരവനും സിനിമയിലേക്ക്

അന്തിക്കാടിന്റെ അനന്തരവനും സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
സത്യന്‍ അന്തിക്കാടിന്റെ കുടുംബത്തില്‍ നിന്ന് പുതിയൊരു സംവിധായകന്‍. അദ്ദേഹത്തിന്റെ സഹോദരീ പുത്രനും പരസ്യ സംവിധായകനുമായ ദീപു അന്തിക്കാടാണ് ജയറാമിനെ നായകനാക്കി സിനിമയിലേക്കു രംഗപ്രവേശം ചെയ്യുന്നത്.

സത്യന്‍ അന്തിക്കാടിനെ പോലെ കുടുംബചിത്രം തന്നെയാണ് ദീപുവും ഒരുക്കാന്‍ പോകുന്നത്. ജയറാമും രചനയുമാണ് താരങ്ങള്‍. ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ബാലന്‍ അവരിലൊരാളായി മാറുന്നതാണ് കഥാതന്തു.

എന്തുകൊണ്ട് ജയറാം എന്നതിന് ദീപുവിന് വ്യക്തമായ ഉത്തരമുണ്ട്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ജയറാമിനെപോലെ കഴിവുള്ള വേറെതാരങ്ങള്‍ ഇല്ലെന്നാണ് ദീപു പറയുന്നത്. ലക്കി സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നാണ് ബാലതാരമെത്തുക.

നിരവധി പരസ്യചിത്രമൊരുക്കിയ ദീപു ആദ്യചിത്രമൊരുക്കുമ്പോള്‍ ഉപദേശം തേടുന്നതെല്ലാം അമ്മാവനില്‍ നിന്നു തന്നെ.
സത്യന്‍ അന്തിക്കാടിന്റെ ഒരു മകനും സിനിമയിലക്കേു വരാനുള്ള ഒരുക്കത്തിലാണ്. നടനും സംവിധാകയനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ലാലും സിനിമയിലേക്കുള്ള വഴിയില്‍ തന്നെ. വിനീത് ശ്രീനിവാസനെപോലെ സംവിധായകരുടെ അടുത്ത തലമുറയും സിനിമ കുടുംബസ്വത്താക്കാനുള്ള ഒരുക്കത്തില്‍ തന്നെ.

English summary
Actor Jayaram will next be seen in yet another family drama, directed by debutant Deepu Anthikad.nephew of veteran director Sathyan Anthikad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam